Current Date

Search
Close this search box.
Search
Close this search box.

സൗദിയിലുള്ള ഫലസ്തീന്‍ തടവുകാരുടെ കാര്യത്തില്‍ പരിഹാരമായില്ല: ഹമാസ്

ഗസ്സ സിറ്റി: സൗദി അറസ്റ്റു ചെയ്ത് ജയിലിലടച്ച ഫലസ്തീന്‍ തടവുകാരുടെ കാര്യത്തില്‍ ഇതുവരെ പരിഹാരമായില്ലെന്ന് ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് പറഞ്ഞു. ഫലസ്തീനികളെ സൗദി തടവിലാക്കിയ നടപടി നീതീകരിക്കാനാവാത്തതും അസ്വീകാര്യവുമാണ്. ജയിലിലടച്ച ഫലസ്തീനികളെ ഉടന്‍ തന്നെ വിട്ടയക്കുമെന്നാണ് ഹമാസ് വിശ്വസിക്കുന്നതെന്നും ഹമാസ് വക്താവ് ഹുസാം ബദറന്‍ പറഞ്ഞു.

81കാരനടക്കം അറുപതോളം ഫലസ്തീനികള്‍ സൗദിയില്‍ ജയിലിലാണെന്നാണ് ഹമാസിന്റെ ആരോപണം. ഫലസ്തീന്‍ അധികൃതരും സൗദി അധികൃതരും തമ്മില്‍ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല എന്നാണ് ഹമാസ് പറയുന്നത്.

Related Articles