Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ഇസ്രായേല്‍ റാമോണ്‍ ജയില്‍ അടച്ചു

ജറുസലം: പല തടവുകാര്‍ക്കും കാവല്‍ക്കാര്‍ക്കും കൊറോണ വൈറസ് അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് റാമോണ്‍ ജയില്‍ ഇസ്രായേല്‍ ജയില്‍ അധികൃതര്‍ അടച്ചതായി പി.പി.എസ് (Palestinian Prisoner Society ) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ അധികൃതരില്‍ നിന്ന് ഒരു പ്രതികരണവും പുറത്തുവന്നിട്ടില്ല. ജയില്‍ അടക്കേണ്ടി വന്നത് തടവുകാര്‍ക്കിടയില്‍ കൊറോണ വൈറസ് വ്യാപക്കാനുള്ള വ്യക്തമായ സൂചനയാണ് നല്‍കുന്നതെന്ന് പി.പി.എസ് ഞായറാഴ്ച പറഞ്ഞു.

ജയിലില്‍ കഴിയുന്നവര്‍ക്ക് ജയില്‍ അധികൃതര്‍ കൊറോണ വൈറസ് പരിശോധന നടത്തിയിതായി സന്നദ്ധ സംഘടനയായ പി.പി.എസ് വ്യക്തമാക്കി. ഏഴ് സെല്ലുകളായി വിഭിജിക്കപ്പെട്ട റാമോണ്‍ ജയിലില്‍ 360 ഫലസ്തീന്‍ തടവുകാരെയാണ് അധികൃതര്‍ പാര്‍പ്പിച്ചിട്ടുള്ളത്.

Related Articles