Current Date

Search
Close this search box.
Search
Close this search box.

യു.എസ് തെരഞ്ഞെടുപ്പ്: മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ഇല്‍ഹാന്‍ ഉമര്‍

വാഷിങ്ടണ്‍: വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് പ്രചാരണം നടത്തുകയാണ് യു.എസ് കോണ്‍ഗ്രസിലെ ആദ്യ മുസ്ലിം അംഗം കൂടിയായ ഇല്‍ഹാന്‍ ഉമര്‍. വെള്ളിയാഴ്ച കാക്കസസിലെ ഐഓവ മസ്ജിദ് സന്ദര്‍ശിച്ച ഇല്‍ഹാന്‍ അവിടെ വിശ്വാസികളെ അഭിസംബോധന ചെയ്തു. അമേരിക്കന്‍ മുസ്ലിംകളെ പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയും തീരുമാനമെടുക്കുന്ന പട്ടികയിലേക്ക് അത് എത്തണമെങ്കിലും വരാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ അവര്‍ പങ്കാളികളാകണമെന്നും ഉമര്‍ പറഞ്ഞു.

കോക്കസ് പ്രവിശ്യയിലെ ഐഓവയിലെ മുസ്ലിം കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന് കീഴിലുള്ള പള്ളിയിലാണ് ഇല്‍ഹാന്‍ സന്ദര്‍ശനം നടത്തിയത്. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന മുസ്ലിം പള്ളി ഈ മേഖലയിലാണുള്ളത്.

വെര്‍മോണ്ടില്‍ നിന്നുള്ള സെനറ്ററായ ബെര്‍ണി സാന്‍ഡേഴ്‌സിനെ കഴിഞ്ഞ ഒക്ടോബറില്‍ ഇല്‍ഹാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണ നല്‍കിയിരുന്നു. സമൂഹത്തിലെ അരികുവല്‍കരിക്കപ്പെട്ട ആളുകള്‍ക്ക് വേണ്ടിയും സാമൂഹ്യ നീതിക്കായും പോരാടുന്നയാളാണ് സാന്‍ഡേഴ്‌സ് എന്നും ഇല്‍ഹാന്‍ പറഞ്ഞു.

Related Articles