Current Date

Search
Close this search box.
Search
Close this search box.

അമിത് ഷാക്കെതിരെ പരാമര്‍ശം: കോണ്‍ഗ്രസ് വക്താവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

ഇംഫാല്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ചു എന്നാരോപിച്ച് അഭിഭാഷകനും കോണ്‍ഗ്രസ് വക്താവുമായ സനൗജം ശ്യാംചരണ്‍ സിങ്ങ് അറസ്റ്റില്‍. ബി.ജെ.പി യുവമോര്‍ച്ച നേതാവിന്റെ പരാതിയില്‍ ഏപ്രില്‍ 11നാണ് ഇദ്ദേഹത്തെ മണിപ്പൂര്‍ പൊലിസ് രാജ്യദ്രേഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട അമിത്ഷായുടെ പ്രസ്താവനക്കെതിരെ പ്രാദേശിക ടി.വി ചാനലില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ബി.ജെ.പി നേതാവ് കൂടിയായ എന്‍. ബാരിഷ് ശര്‍മ ആണ് പൊലിസില്‍ പരാതി നല്‍കിയത്. ഇംഫാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അഭിഭാഷകന്‍ കൂടിയാണ് സനൗജം.

മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പത്താം ക്ലാസ് വരെ ഹിന്ദി ഭൈഷ നിര്‍ബന്ധമാക്കുമെന്ന അമിത്ഷായുടെ പ്രസ്താവനയെക്കുറിച്ച് ടി.വി ചാനലില്‍ അമിത് ഷാക്കെതിരെ നിന്ദ്യവും അപകീര്‍ത്തികരമായ ഭാഷയും ഉപയോഗിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

മുഖ്യമന്ത്രി ബൈരണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാണ് മണിപ്പൂരില്‍ ഭരണം നടത്തുന്നത്. പ്രാദേശിക വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പരാതിയുടെ അടിസ്ഥാനത്തില്‍, ഇംഫാല്‍ പോലീസിന്റെ ഒരു സംഘം ഏപ്രില്‍ 12 ന് പുലര്‍ച്ചെ ഒരു മണിയോടെ സനൂവിനെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. പിന്നീട് ചൊവ്വാഴ്ച വൈകുന്നേരമാണ് സനുവിന് ജാമ്യം ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles