Current Date

Search
Close this search box.
Search
Close this search box.

ശ്രീലങ്കയില്‍ സിംഹള-മുസ്‌ലിം സംഘര്‍ഷം: കര്‍ഫ്യൂ പ്രഖ്യാപിച്ചു

നിഗോംബോ: ശ്രീലങ്കയിലെ നിഗോംബോയില്‍ സിംഹള വംശജരും മുസ്‌ലിം വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലിസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഈസ്റ്റര്‍ ദിന ഭീകരാക്രമണം നടന്ന പ്രദേശമായ നിഗോംബോയില്‍ ഇരു വിഭാഗവും തമ്മിലുള്ള ആക്രമണങ്ങളെ തടയിടാന്‍ വേണ്ടിയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. എന്നാല്‍ അടച്ച സ്‌കൂളുകള്‍ തിങ്കളാഴ്ച വീണ്ടും തുറന്നു.

ഈസ്റ്റര്‍ ബോംബാക്രമണത്തെത്തുടര്‍ന്ന് രാജ്യത്ത് സുരക്ഷയും നിയന്ത്രണങ്ങളും കര്‍ശനമാക്കിയിരുന്നു. ജനങ്ങള്‍ ഒരുമിച്ചു കൂടുന്നിടത്തെല്ലാം സൈനികരെ വിന്യസിച്ചിരിക്കുകയാണ്. സംഘര്‍ഷത്തെത്തുടര്‍ന്ന് ജനങ്ങള്‍ തെരുവിലിറങ്ങി വാഹനങ്ങള്‍ക്ക് തീയിട്ടു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുകയാണെന്നും ഇരു വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈസ്റ്റര്‍ ആക്രമണത്തിനു പിന്നില്‍ മുസ്‌ലിംകളാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ മേഖലയില്‍ മുസ്‌ലിംകള്‍ക്കു നേരെ ആക്രമങ്ങള്‍ വര്‍ധിച്ചിരുന്നു.

Related Articles