Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ഭേദഗതി ബില്‍ കേന്ദ്രമന്ത്രി സഭ പാസാക്കി; ഇനി പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ വിവാദം സൃഷ്ടിച്ച പൗരത്വ ഭേദഗദി ബില്‍ കേന്ദ്രമന്ത്രി സഭ പാസാക്കി. ബുധനാഴ്ച കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ ആണ് ഇക്കാര്യമറിയിച്ചത്. വരുന്ന ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ മേശപ്പുറത്ത് വെക്കുമെന്നും ഇതോടെ ബില്‍ നിയമമാക്കി മാറ്റാനാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. മുസ്ലിം ന്യൂനപക്ഷത്തെ രാജ്യത്ത് നിന്നും പുറന്തള്ളാന്‍ ഉദ്ദേശിച്ചാന്‍ കേന്ദ്രം പൗരത്വ രജിസ്‌ട്രേഷന്‍ ഭേദഗദി ചെയ്യുന്നത്.

ബില്‍ പ്രകാരം 1995ലെ നിയമത്തിലൂടെ ആറു വര്‍ഷം ഇന്ത്യയില്‍ കഴിയുന്ന മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളായ പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദു,ബുദ്ധ,സിഖ്,ജൈന,പാഴ്സി വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. എന്നാല്‍ മുസ്ലിംകള്‍ ബില്ലിന് പുറത്താണ്. മുസ്ലിംകളെ ദേശമില്ലാത്തവരാക്കി ചിത്രീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നതെന്ന് വ്യാപക വിമര്‍ശനമുണ്ട്. പൗരത്വ ബില്ലിനെതിരെ നേരത്തെ തന്നെ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

നേരത്തെ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നെങ്കിലും രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാത്തതിനാല്‍ പിന്തള്ളുകയായിരുന്നു. രണ്ടു ദിവസത്തിനകം ബില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രകാശ ജാവേദകര്‍. ബില്ലിന്റെ കൂടുതല്‍ വിവരണങ്ങള്‍ ഇപ്പോള്‍ പുറത്തുപറയുന്നില്ലെന്നും അവയെല്ലാം വരും ദിവസങ്ങളില്‍ പാര്‍ലമെന്റ് മേശപ്പുറത്ത് വെക്കുമ്പോള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Related Articles