Current Date

Search
Close this search box.
Search
Close this search box.

സി.എ.എ മുസ്‌ലിംകളെ ദേശമില്ലാത്തവരാക്കുന്നു: യു.എന്‍ സെക്രട്ടറി ജനറല്‍

ഇസ്‌ലാമാബാദ്: പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ജനങ്ങളെ ദേശമില്ലാത്തവരാക്കി മാറ്റുന്നു എന്ന വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ് രംഗത്ത്. ഒരു രാജ്യം ദേശീയ നിയമം മാറ്റുമ്പോള്‍ അവിടെ ദേശമില്ലാത്തവര്‍ എന്ന അവസ്ഥ തടയാന്‍ വേണ്ടതെല്ലാം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മുന്നു ദിവസത്തെ സന്ദര്‍ശനത്തിന് പാകിസ്താനില്‍ എത്തിയ സന്ദര്‍ഭത്തില്‍ കഴിഞ്ഞ ദിവസം ഡോണ്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ നിയമത്തെക്കുറിച്ച് തീര്‍ച്ചയായും എനിക്ക് ആശങ്കയുണ്ടെന്നും യു.എന്ന് പ്രാധാന്യമുള്ളതും സജീവമായി പ്രവര്‍ത്തിക്കുന്നതുമായ ഒരു മേഖലയാണിതെന്നും അദ്ദേഹം പറഞ്ഞു. അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമീഷണര്‍ ഇതുപോലുള്ള മറ്റു പല സംഭവങ്ങളും ഇപ്പോള്‍ സജീവമാണെന്ന് അറിയിച്ചിട്ടുണ്ട്. അവയെല്ലാം സ്വന്തം രാഷ്ട്രം നിര്‍മിച്ച ദേശമില്ലാതാക്കുന്ന അപകടസാധ്യതയുള്ള നിയമങ്ങള്‍ മൂലമാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഭാവിയെക്കുറിച്ച് എനിക്ക് വ്യക്തിപരമായി ആശങ്കയുണ്ട്. പുതിയ നിയമങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ മാനുഷിക പരിഗണനകള്‍ നല്‍കാന്‍ രാഷ്ട്രങ്ങള്‍ തയാറാകണം. ഗുട്ടറസ് പറഞ്ഞു.

Related Articles