Current Date

Search
Close this search box.
Search
Close this search box.

കാവല്‍ക്കാരാ എന്റെ മകന്‍ എവിടെയാണ്? മോദിയോട് ഫാത്തിമ നഫീസ്

najeeb-mother.jpg

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ബി.ജെ.പി ആരംഭിച്ച മേം ബി ചൗകിദാര്‍ (ഞാനും കാവല്‍ക്കാരന്‍) എന്ന സോഷ്യല്‍ മീഡിയ ക്യാംപയിന് നാലു ദിക്കുകളില്‍ നിന്നും വ്യാപകമായ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണുയരുന്നത്. രാജ്യത്തിന്റെ കാവല്‍ക്കാരനാണ് താനെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തന്റെ മകന്‍ എവിടെയാണെന്ന് ആവര്‍ത്തിക്കുകയാണ് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ്.

ജെ.എന്‍.യു സര്‍വകലാശാലയില്‍ നിന്നും 2016 ഒക്ടോബര്‍ 15 മുതല്‍ കാണാതായ നജീബ് എവിടെയാണെന്നാണ് ഫാത്തിമ നഫീസ് മോദിയോട് ട്വിറ്ററിലൂടെ തിരിച്ചു ചോദിക്കുന്നത്. നിങ്ങള്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ആണെങ്കില്‍ എന്റെ മകന്‍ എവിടെയാണെന്ന് പറയൂ. എന്റെ മകനെ കണ്ടെത്തുന്നതില്‍ മൂന്ന് ഏജന്‍സികളും പരാജയപ്പെട്ടത് എങ്ങിനെ. എന്തുകൊണ്ടാണ് എ.ബി.വി.പി ഗുണ്ടകളെ നിങ്ങള്‍ അറസ്റ്റ് ചെയ്യാത്തത്. എന്നിങ്ങനെ മോദിക്കു നേരെ ചോദ്യശരങ്ങള്‍ എറിയുകയാണ് ഫാത്തിമ നഫീസ്.

ചൗകിദാര്‍ ക്യാംപയിന്‍ മോദിയും ബി.ജെ.പി നേതാക്കളും ആരംഭിച്ചതിനു പിന്നാലെ ഇത്തരത്തില്‍ നിരവധി മറുചോദ്യങ്ങളാണ് ബി.ജെ.പി നേരിടുന്നത്. ഈ ക്യാംപയിനും അവര്‍ക്കു തന്നെ തിരിച്ചടിയായിരിക്കുകയാണ്.

Related Articles