Current Date

Search
Close this search box.
Search
Close this search box.

പോപുലര്‍ ഫ്രണ്ട് റാലിക്കിടെയുള്ള കുട്ടിയുടെ മുദ്രാവാക്യം: പിതാവിനെ കസ്റ്റഡിയിലെടുത്തു

കൊച്ചി: ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച ജനമഹാ സമ്മേളന റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പിതാവിനെ പൊലീസ് കസ്റ്റിഡിയിലെടുത്തു. വീട്ടിലെത്തിയാണ് പള്ളുരുത്തി പൊലീസ് കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തത്. നടപടിയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇരട്ടനീതിയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയെ തോളിലേറ്റിയ കോട്ടയം ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബ്, പോപുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം എന്നിവരെയാണ് നേരത്തെ കസ്റ്റിഡിയലെടുത്തത്. ജില്ലാ പ്രസിഡന്റ് നവാസ്, സെക്രട്ടറി മുജീബ് യാക്കൂബ് എന്നിവര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles