Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ കുഞ്ഞുങ്ങളുടെ വംശഹത്യ; തുര്‍ക്കിയില്‍ നിന്നൊരു വേറിട്ട പ്രതിഷേധം

അങ്കാറ: ഗസ്സയില്‍ ഇസ്രായേല്‍ തീവ്രവാദി സൈന്യം തുടരുന്ന നരനായാട്ടില്‍ പിഞ്ചുകുഞ്ഞുങ്ങളെ നിര്‍ദാക്ഷിണ്യം കൊന്നുതള്ളുകയാണ്. അതിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും ആശുപത്രികള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള കൂട്ടക്കൊല ഇസ്രായേല്‍ തുടരുകയാണ്.

കുട്ടികള്‍ക്കെതിരായ ബോംബിങ്ങില്‍ വേറിട്ട പ്രതിഷേധമാണ് കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ നടന്നത്. വിഷയത്തില്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു വേറിട്ട സമരം. പിഞ്ചുകുഞ്ഞുങ്ങളുടെ ചെരുപ്പുകളും കളിപ്പാട്ടങ്ങളും പാല്‍ക്കുപ്പികളും കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രങ്ങളും നിരനിരയായി തെരുവില്‍ അടുക്കിവെച്ചായിരുന്നു ആ പ്രതിഷേധം.

‘ഫലസ്തീന്‍ കുട്ടികള്‍ക്കായി നടക്കുക’ എന്ന പേരില്‍ ഷൂസുകള്‍ അടുക്കുവെച്ച് ഒരു നടപ്പാത ഉണ്ടാക്കുകയും അതിലൂടെ നടക്കാന്‍ ആഹ്വാനം ചെയ്യുകയുമായിരുന്നു. ആളുകള്‍ ജോലിസ്ഥലത്തേക്കോ സ്‌കൂളിലേക്കോ പോകുന്ന വഴിയില്‍ വഴിയാത്രക്കാര്‍ കാണുന്നതിന് വേണ്ടിയാണ് ഇങ്ങിനെ ചെരുപ്പുകള്‍ കൊണ്ട് നടപ്പാത ഒരുക്കിയതെന്ന് സംഘാടകര്‍ അറിയിച്ചു.

‘നിങ്ങള്‍ക്ക് കാണാനാകുന്നതുപോലെ, ഇത് ഷൂ കൊണ്ടുണ്ടാക്കിയ ഒരു നടപ്പാതയാണ്, ഈ പാതയുടെ അവസാനത്തില്‍, ഞങ്ങള്‍ പറയുന്നു:
ഇസ്രായേല്‍ അവരെ കൂട്ടക്കൊല ചെയ്തതിനാല്‍ ഗസ്സയിലെ കുട്ടികളുടെ ജീവിതം ഈ വഴിയിലൂടെ നടക്കാന്‍ ദൂരം മാത്രമേയുള്ളൂ, ഇപ്പോള്‍ മുതല്‍, നിങ്ങള്‍ അവര്‍ക്കായി ബാക്കിയുള്ള പാതയിലൂടെ നടക്കണം.’

തുര്‍ക്കിയിലെ ഇസ്താംബൂളിലെ അഹമ്മദ് മൂന്നാമന്‍ ജലധാരയ്ക്ക് സമീപം വെച്ചായിരുന്നു പ്രതിഷേധ ചത്വരും സംഘടിപപ്പിച്ചത്. ഏകദേശം 500 ജോഡി ചെരുപ്പുകളാണ് നിരത്തിവെച്ചത്.

‘ഇസ്രായേല്‍ ഓരോ മണിക്കൂറിലും അഞ്ച് കുട്ടികളെ കൊല്ലുന്നു’ എന്നെഴുതിയ ഒരു ബാനറിനു സമീപമാണ് കുട്ടികളുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചത്.

Related Articles