Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ജമാഅത്ത് നമസ്‌കാരങ്ങള്‍ ഒഴിവാക്കി ചേന്ദമംഗല്ലൂര്‍ മഹല്ലും

കോഴിക്കോട്: കേരളത്തില്‍ കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളെ മാതൃകയാക്കി ജുമുഅ,ജമാഅത്ത് നമസ്‌കാരങ്ങള്‍ ഒഴിവാക്കി കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ ഒതയമംഗലം മഹല്ലും രംഗത്ത്. വെള്ളിയാഴ്ച ജുമുഅയും അഞ്ച് നേരത്തെ ജമാഅത്ത് നമസ്‌കാരങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഒതയമംഗലം മഹല്ല് കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.

മഹല്ല് കമ്മറ്റിയുടെ തീരുമാനങ്ങള്‍

1. കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജുമുഅത്ത് പള്ളിയിയില്‍ സംഘടിത നമസ്‌കാരങ്ങളും വെള്ളിയാഴ്ച്ച ദിവസങ്ങളിലെ ജുമുഅ നമസ്‌കാരവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു.

2. പള്ളിയില്‍ ബാങ്ക് വിളിയും നമസ്‌കാരവും നടക്കും. ബാങ്ക് വിളിച്ച ഉടനെ പള്ളി ജീവനക്കാര്‍ മാത്രം നമസ്‌കാരം നിര്‍വഹിക്കുന്നതാണ്.

3.സാഹചര്യം ഇനിയും മോശമാവുകയാണെങ്കില്‍ പള്ളി പൂര്‍ണമായും അടച്ചിടുന്നതാണ്. സാഹചര്യം അനുകൂലമാണെങ്കില്‍ മാത്രം ജുമുഅ 15 മിനിറ്റ് കൊണ്ട് അവസാനിക്കുന്ന വിധം നടത്തുന്നതായിരിക്കും. അതിലും ആളുകള്‍ പരമാവധി പങ്കെടുക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്.

4. വിദേശങ്ങളില്‍ നിന്ന് വരുന്നവരും രോഗം സംശയിക്കുന്നവരും വീട്ടുകാരുമായുള്ള സമ്പര്‍ക്കം വരെ ഒഴിവാക്കി ക്വാറന്റൈന്‍ പാലിക്കുകയും സര്‍ക്കാര്‍ സംവിധാനത്തില്‍ വിവരമറിയിക്കുകയും ചെയ്യേണ്ടതാണ്.

5. പൊതുസ്ഥലങ്ങളില്‍ കൂടി നില്‍ക്കുന്നത് ഒഴിവാക്കേണ്ടതും പരമാവധി വീടുകളില്‍ തന്നെ ഇരിക്കാന്‍ ശ്രമിക്കേണ്ടതുമാണ്.

6. സര്‍ക്കാര്‍ വകുപ്പുകള്‍ അറിയിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കുക.

Related Articles