Current Date

Search
Close this search box.
Search
Close this search box.

റണ്‍വേയില്‍ ജനസാഗരം; സംഘര്‍ഷാവസ്ഥയില്‍ കാബൂള്‍ വിമാനത്താവളം- വീഡിയോ

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും താലിബാന്‍ കൈയടക്കിയതോടെ അഫ്ഗാനില്‍ നിന്നും മറ്റു രാഷ്ട്രങ്ങളിലേക്ക് രക്ഷപ്പെടാനൊരുങ്ങിയവരുടെ പടയോട്ടം തന്നെയാണ് എങ്ങും കാണാന്‍ സാധിക്കുന്നത്. ഇതിനായി കാബൂളിലെ വിമാനത്താവളത്തിലേക്ക് ഞായറാഴ്ച മുതല്‍ ആളുകളുടെ ഒഴുക്കായിരുന്നു. തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ നടന്ന വെടിവെപ്പിലടക്കം ആകെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

വിമാനത്താവളത്തിന്റെ സുരക്ഷ മതിലിലെ വേലി പൊളിച്ചാണ് ആളുകള്‍ അകത്തുകയറുന്നത്. ഇതോടെ സുരക്ഷ ജീവനക്കാരും സുരക്ഷ സംവിധാനങ്ങള്‍ തകിടം മറിഞ്ഞു. ഏതുവിധേനയും വിമാനത്തില്‍ കയറിപ്പറ്റാനുള്ള ആളുകളുടെ നീക്കം വിമാനത്താവളത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിമാനത്താവളത്തിലെ സകല നിയന്ത്രണങ്ങളും ഭേദിച്ച് ജനങ്ങള്‍ റണ്‍വേയില്‍ വിമാനവും കാത്തുകിടപ്പായി. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും വിമാനത്താവളത്തിലേക്കുള്ള വഴികളിലെല്ലാം വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു. റോഡുകളെല്ലാം സ്തംഭിച്ചു.

ലഭ്യമായ വിമാനത്തില്‍ കയറിപ്പറ്റാന്‍ ആളുകള്‍ പിടിവലി കൂടി. എയറോബ്രിഡ്ജിന് മുകളിലും വാഹനങ്ങള്‍ക്ക് മുകളിലൂടെയും ജനങ്ങള്‍ വിമാനത്തിലേക്ക് വലിഞ്ഞുകയറി. വിമാനത്തില്‍ കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കയറിയിട്ടും വാതില്‍പ്പടിയില്‍ തിക്കുംതിരക്കുമൊഴിഞ്ഞില്ല.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. 60 രാജ്യങ്ങള്‍ അവരുടെ രാജ്യത്തെ പൗരന്മാരോടും നയതന്ത്ര ഉദ്യോഗസ്ഥരും എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വിമാനത്താവളത്തിലെ സംഘാര്‍ഷവസ്ഥ കണക്കിലെടുത്ത് വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

കാബൂളിലെ ജനങ്ങള്‍ ഭയപ്പാട് മൂലം നഗരം വിട്ടുപോകാന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ അവരുടെ വീടുകളില്‍ ഒളിച്ചു താമസിക്കുകയോ ചെയ്യുകയാണെന്നും കാബൂള്‍ എം.പി ഫര്‍സാന ഇല്‍ഹാം പറയുന്ന വീഡിയോ ബി.ബി.സി പുറത്തുവിട്ടിട്ടുണ്ട്.

https://twitter.com/i/status/1427000691407654914

Related Articles