Current Date

Search
Close this search box.
Search
Close this search box.

ചാഡ് മുന്‍ പ്രസിഡന്റ് ഹുസൈന്‍ ഹബ്‌രി അന്തരിച്ചു

എന്‍ജമെന: ചാഡ് മുന്‍ പ്രസിഡന്റ് ഹുസൈന്‍ ഹബ്‌രി അന്തരിച്ചു. യുദ്ധക്കുറ്റങ്ങള്‍ക്കും, മനുഷ്യത്വത്തിനെതിരായ കുറ്റങ്ങള്‍ക്കും സെനഗില്‍ ആജീവനാന്തം തടവ് അനുഭവിച്ചിരുന്ന ചാഡ് മുന്‍ പ്രസിഡന്റ് ഹുസൈന്‍ ഹബ്‌രി മരിച്ചതായി സെനഗല്‍ നീതിന്യായ മന്ത്രാലയം അറിയിച്ചു. 79 വയസ്സായിരുന്നു.

ഹബ്‌രി അദ്ദേഹത്തിന്റെ ദൈവത്തിന്റെ കൈകളിലാണെന്ന് സെനഗല്‍ നീതിന്യായ മന്ത്രി മാലിക് സാല്‍ മരണ വാര്‍ത്ത അറിയിച്ച് ടി.എഫ്.എം ടി.വി ചാനലിനോട് പറഞ്ഞു. ഹബ്‌രിയുടെ കുടുംബത്തിനും ചാഡ് ജനതക്കും ആത്മാര്‍ഥമായ അനുശോചനം ചാഡ് സൈനിക സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് ഇദ്‌രീസ് ദബെ ഇത്‌നോ അറിയിച്ചു. നമ്മള്‍ ദൈവത്തിന്റേതാണ്, അവനിലേക്കാണ് മടക്കം -ദബെ ട്വിറ്ററില്‍ കുറിച്ചു.

ഹബ്‌രിക്ക് കോവിഡ് ബാധിച്ച് ചൊവ്വാഴ്ച ദാകാറിലെ പ്രധാന ആശുപത്രിയിലായിരുന്നുവെന്ന് ചാഡ് കോണ്‍സുലേറ്റ് എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഒരാഴ്ച മുമ്പ് ജയിലില്‍ അസുഖ ബാധിതനാവുകയും, ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് തലസ്ഥാനത്തെ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ വെച്ച് അദ്ദേഹം മരിച്ചു -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Related Articles