Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ സ്വത്തുവകകളില്‍ കണ്ണുനട്ട് കേന്ദ്രസര്‍ക്കാര്‍; പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ സ്വത്തുവകകളില്‍ കണ്ണുനട്ട് കേന്ദ്രസര്‍ക്കാര്‍. സ്വത്തുക്കള്‍ കൈക്കലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡല്‍ഹി വഖഫ് ബോര്‍ഡിന് കീഴിലുള്ള പള്ളികളുടെയും ദര്‍ഗകളുടെയും മറ്റു സ്ഥാപനങ്ങളടക്കമുള്ള സ്വത്തുവകകളാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നീക്കം നടക്കുന്നത്.

ഇത്തരത്തിലുള്ള 123 സ്വത്തുവകകള്‍ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ലാന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ വഖഫ് ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. ഓഫീസര്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വഖഫ് ബോര്‍ഡ് എതിര്‍പ്പുന്നയിച്ചിട്ടില്ലെന്ന് പറയുന്നുണ്ട്. എന്നാല്‍ ഇത് വ്യാജമാണെന്നും ബോര്‍ഡ് എതിര്‍പ്പുന്നയിച്ച് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികളും മുസ്ലിം സംഘടന നേതാക്കളും രംഗത്തെത്തി. വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ആം ആദ്മി എം.എല്‍.എ അമാനതുല്ല ഖാന്‍ പറഞ്ഞു. വിഷയത്തില്‍ ചിലര്‍ നുണപ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരായ ഹരജി ഹൈക്കോടതിയിലുണ്ടെന്നും തെളിവുകള്‍ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles