Current Date

Search
Close this search box.
Search
Close this search box.

പാക്,അഫ്ഗാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

അഹ്‌മദാബാദ്: ഗുജറാത്തിലുള്ള പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യമാവശ്യപ്പെട്ട് ഗുജറാത്തിലെ മെഹ്‌സാന, ആനന്ദ് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ക്രിസ്ത്യന്‍, ബുദ്ധ,ജൈന മതസമുദായത്തിലുള്ളവര്‍ക്കാണ് 1955 ലെ പൗരത്വ നിയമത്തിന് കീഴില്‍ ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

1955 ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ 5 (രജിസ്‌ട്രേഷന്‍ വഴി), സെക്ഷന്‍ 6 (സ്വാഭാവികവല്‍ക്കരണം) എന്നിവ പ്രകാരം ഇതിനകം പൗരത്വത്തിന് അപേക്ഷിച്ച നിയമപരമായ കുടിയേറ്റക്കാര്‍ക്കാണ് പൗരത്വം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.

2019ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരംസ 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് അമുസ്ലിം സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, ഇതിന്റെ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല.

മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ അപേക്ഷ ഓണ്‍ലൈനായി നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച അധികാരികളോട് ആവശ്യപ്പെട്ടു. അപേക്ഷകളുടെ പരിശോധന ജില്ലാ കളക്ടര്‍മാര്‍ നടത്തുകയും തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യും.

കഴിഞ്ഞ ഓഗസ്റ്റില്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി 40 പാകിസ്ഥാന്‍ ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയിരുന്നു. 2016 മുതല്‍ അഹമ്മദാബാദിലെ കളക്ടറുടെ ഓഫീസ് പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്ക് 1,032 പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles