Current Date

Search
Close this search box.
Search
Close this search box.

സി സി നൂറുദ്ദീന്‍ മൗലവി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സി സി നൂറുദ്ദീന്‍ മൗലവി അന്തരിച്ചു. ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ അധ്യാപകന്‍ ആയിരുന്നു. ചാലിയത്തിനടുത്ത വടക്കുമ്പാടത്താണ ജനനം. അരീക്കോട് സുല്ലമുസ്സലാം കോളേജില്‍ നിന്ന് അഫ്ദലുല്‍ ഉലമ പൂര്‍ത്തിയാക്കിയ ശേഷം എടവണ്ണ ജാമിഅ നദ് വിയ്യയിലെ പ്രഥമ ബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു.

ജാമിഅയിലെ പഠനശേഷം വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജില്‍ അധ്യാപന ജീവിതമാരംഭിച്ചു. ശേഷം ചേന്ദമംഗലൂര്‍ ഇസ്ലാഹിയ കോളേജ്,തിരൂര്‍ക്കാട് ഇലാഹിയാ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി. തുടര്‍ന്ന് ഈജിപ്ത് അല്‍ അസ്ഹറില്‍ ഉപരിപഠനം നടത്താനുള്ള അവസരം ലഭിച്ചു. പത്ത് വര്‍ഷത്തിനിടെ അല്‍ അസ്ഹറില്‍ നിന്ന് ശരീഅ കോഴ്‌സില്‍ ബിരുദവും ശാഫിഈ മദ്ഹബിലെ ഉസൂലുല്‍ ഫിഖ്ഹില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് ശാന്തപുരം ഇസ്ലാമിയാ കോളേജ് ,തിരൂര്‍ക്കാട് ഇലാഹിയാ കോളേജ് ,വെള്ളിമാടുകുന്ന് ദഅ്‌വാ കോളേജ് എന്നിവിടങ്ങളിലായി ദീര്‍ഘകാലം അധ്യാപകനായി.

പിതാവ് :കുഞ്ഞിക്കോയ. മാതാവ് കുഞ്ഞിമാച്ചുട്ടി. പ്രഗത്ഭ പ്രഭാഷകനായിരുന്ന സി.സി അബ്ദുല്‍ ഖാദര്‍ ജ്യേഷ്ട സഹോദരനാണ്. കൊടിയത്തൂര്‍ സ്വദേശി സുലൈഖയാണ് ഭാര്യ. മക്കള്‍ :ബുഷ്‌റ ,ബഹിയ്യ. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് നാലിന് ഫറോക്ക് മണ്ണൂര്‍ ജുമാമസ്ജിദില്‍.

Related Articles