Current Date

Search
Close this search box.
Search
Close this search box.

അല്‍മോസ് അലിക്ക് ഖത്തറിനായി കളിക്കാമെന്ന് കായിക കോടതി

ദോഹ: ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമംഗമായ സുഡാന്‍കാരനായ അല്‍മോസ് അലിക്ക് ഖത്തറിനു വേണ്ടി കളിക്കുന്നതില്‍ തടസ്സമില്ലെന്ന് കായിക കോടതിയുടെ (CAS) ഉത്തരവ്. ഖത്തറിന്റെ മുന്നേറ്റ താരമായ അല്‍മോസ് അലിക്കെതിരെ യു.എ.ഇ ഫുട്‌ബോള്‍ ഫെഡറേഷനാണ് അപ്പീല്‍ നല്‍കിയത്. അലിക്ക് ഖത്തര്‍ ദേശീയ ടീമില്‍ കളിക്കാന്‍ നിയമപരമായി തടസ്സമുണ്ടെന്ന് കാണിച്ചാണ് യു.എ.ഇ അപ്പീല്‍ നല്‍കിയത്.

കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ കപ്പ് സെമി ഫൈനലില്‍ യു.എ.ഇയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഖത്തര്‍ പരാജയപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് സുഡാന്‍ വംശജനായ അല്‍മോസ് അലിയെ യു.എ.ഇ പ്രൊട്ടസ്റ്റ് നടപടികള്‍ക്ക് വിധേയമാക്കുകയായിരുന്നു.

തുടര്‍ന്ന് കായിക കോടതിയായ Court of Arbitration for Sport (CAS) പരാതിയില്‍ അന്വേഷണം നടത്തുകയും അലിയുടെ മാതാവ് ഖത്തറിലാണ് ജനിച്ചതെന്നും അതിനാല്‍ തന്നെ ഫിഫയുടെ നിയമമനുസരിച്ച് അലിക്ക് ഖത്തര്‍ ദേശീയ ടീമിനായി കളിക്കാമെന്നും കോടതി കണ്ടെത്തുകയുമായിരുന്നു. ഒന്‍പത് ഗോളുകള്‍ നേടി കഴിഞ്ഞ ഏഷ്യന്‍ കപ്പിലെ ടോപ് സ്‌കോറര്‍ ആയിരുന്നു അല്‍മോസ് അലി.

Related Articles