Current Date

Search
Close this search box.
Search
Close this search box.

സ്‌കൂളുകളില്‍ നമസ്‌കാരത്തിന് നിരോധനം: നിയമപോരാട്ടവുമായി കനേഡിയന്‍ മുസ്ലിംകള്‍

ഒട്ടാവ: സ്‌കൂള്‍ ക്യാംപസിനകത്ത് മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് മതപരമായ ആരാധനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ നിയമപോരാട്ടവുമായി കനേഡിയന്‍ മുസ്ലിം സംഘടനകള്‍. ക്യൂബെക്ക് പ്രവിശ്യയിലെ സ്‌കൂളുകളില്‍ സ്‌കൂളുകളില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ പ്രവിശ്യ പ്രഖ്യാപനം നടത്തണമെന്നും കാനഡയിലെ മുസ്ലീം സംഘടനകള്‍ കോടതിയോട് ആവശ്യപ്പെടുന്നു.

മുസ്ലീം അസോസിയേഷന്‍ ഓഫ് കാനഡ, കനേഡിയന്‍ മുസ്ലീം ഫോറം, നാല് പ്രാദേശിക സംഘടനകള്‍ എന്നിവ ഉള്‍പ്പെടെ ആറ് സംഘടനകളാണ് ഈ ആഴ്ച കേസ് ഫയല്‍ ചെയ്തത്. പൊതുവിദ്യാലയങ്ങളിലെ എല്ലാത്തരം പ്രാര്‍ത്ഥനകളും നിരോധിക്കുന്നതിനുള്ള ഉത്തരവ് ‘ഭരണഘടനാപരമായി അസാധുവാണെന്നും, ബാധകമല്ലെന്നും, പ്രവര്‍ത്തനരഹിതമാണെന്നും അല്ലെങ്കില്‍ അസാധുവാക്കണമെന്നും പ്രഖ്യാപിക്കാന്‍’ ക്യൂബെക്ക് സുപ്പീരിയര്‍ കോടതിയോട് ആവശ്യപ്പെടുന്നുണ്ട് ഹരജിയില്‍. ഉത്തരവ് വിവേചനപരമാണെന്നും കനേഡിയന്‍ ചാര്‍ട്ടര്‍ ഓഫ് റൈറ്റ്‌സ് ആന്‍ഡ് ഫ്രീഡം വകുപ്പിന്റെ ലംഘനമാണെന്നും സംഘടനകള്‍ വാദിച്ചു.

പ്രാര്‍ത്ഥന നിരോധിക്കുന്നതിന് ഈ തത്ത്വങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ഭരണകൂടം നല്‍കേണ്ട വ്യാഖ്യാനത്തെക്കുറിച്ചുള്ള ഒരു പ്രഖ്യാപന വിധി നല്‍കണമെന്ന് ഹര്‍ജിക്കാര്‍ അഭ്യര്‍ത്ഥിക്കുന്നു. രണ്ട് കനേഡിയന്‍ സ്‌കൂളുകള്‍ സ്‌കൂള്‍ ക്യാമ്പസിനകത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടാന്‍ അനുമതി നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് സ്‌കൂളുകളില്‍ പ്രാര്‍ത്ഥന നിരോധിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ മന്ത്രി ബെര്‍ണാഡ് ഡ്രെയിന്‍വില്ലെയുടെ നിര്‍ദേശം ഏപ്രില്‍ 19ന് പ്രഖ്യാപിച്ചത്.

സ്‌കൂളുകളിലോ തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളിലോ മുതിര്‍ന്നവര്‍ക്കുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിലോ മതപരമായ പ്രവര്‍ത്തനങ്ങളെല്ലാം ഔപചാരികമായി നിരോധിക്കുന്ന ഒരു നിര്‍ദ്ദേശമാണ് ഡ്രെയിന്‍വില്ലെ പുറപ്പെടുവിച്ചത്.

Related Articles