Current Date

Search
Close this search box.
Search
Close this search box.

മതസ്വാതന്ത്ര്യം: യു.എസ് ഉച്ചകോടിയിലേക്കുള്ള ക്ഷണം നിരസിച്ച് കനേഡിയന്‍ മുസ്‌ലിം സംഘടന

വാഷിങ്ടണ്‍: മതസ്വാതന്ത്ര്യത്തെക്കുറിച്ച് അമേരിക്കന്‍ ഭരണകൂടം നടത്തുന്ന ഉച്ചകോടിയിലേക്കുള്ള ക്ഷണം നിരസിച്ച് പ്രമുഖ കനേഡിയന്‍ മുസ്ലിം സംഘടന രംഗത്ത്്. നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്‌ലിംസ് (NCCM) എന്ന സംഘടനയാണ് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസ് പ്രസിഡന്റ് ഏര്‍പ്പെടുത്തിയ യാത്ര വിലക്കില്‍ പ്രതിഷേധിച്ചാണ് ഉച്ചകോടി ബഹിഷ്‌കരിക്കുന്നതെന്ന് സംഘടനയുടെ വക്താക്കള്‍ അറിയിച്ചു. മതസ്വാതന്ത്ര്യത്തിനുള്ള നിയമങ്ങളോട് വഞ്ചനയാണ് യു.എസ് ഭരണകൂടം ആവര്‍ത്തിക്കുന്നതെന്നും സംഘടന പ്രസ്താവനയില്‍ ആരോപിച്ചു.

മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്ര നിരോധനം രാജ്യത്ത് നിലനില്‍ക്കവെ ഞങ്ങള്‍ക്ക് ആ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഞങ്ങളുടെ തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസൃതമായി നിലകൊള്ളുമെന്നാണ് വിശ്വസിക്കുന്നത്. സമൂഹത്തിലെ വംശീയ വിവേചനത്തെ ചെറുക്കുന്നതിനുമാണ് ഞങ്ങള്‍ നിലകൊള്ളുന്നത് NCCM എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുസ്തഫ ഫാറൂഖി പറഞ്ഞു. ഇന്നാരംഭിക്കുന്ന മൂന്ന് ദിവസത്തെ ഉച്ചകോടിക്ക് യു.എസ് സ്‌റ്റേക് സെക്രട്ടറി മൈക് പോംപിയോ ആണ് നേതൃത്വം നല്‍കുന്നത്.

Related Articles