Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ച കനേഡിയന്‍ നിയമസഭാംഗത്തിന് ആദരം

ഒട്ടാവ: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയും കശ്മീര്‍ ജനതക്കു വേണ്ടിയും ശബ്ദമുയര്‍ത്തിയ കനേഡിയന്‍ നിയമസഭാംഗമായ റവി ഖലോനെ ആദരിച്ചു. Indians Abroad for Pluralist India (IAPI) എന്ന സംഘടനയാണ് കാനഡയിലെ നോര്‍ത്ത് ഡെല്‍റ്റ എം.എല്‍.എയായ ഖലോനെ ആദരിച്ചത്.

ഇന്ത്യയിലെ സിഖ് കൂട്ടക്കൊലയെക്കുറിച്ചും കശ്മീര്‍ ജനത അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചും യു.എന്നിനു മുന്നില്‍ ശബ്ദിച്ചതിനാണ് അദ്ദേഹം ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയത്. കാനഡയിലെ അറിയപ്പെട്ട മനുഷ്യാവകാശ,സാമൂഹിക പ്രവര്‍ത്തകനാണിദ്ദേഹം. കശ്മീരിലെ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം ആവശ്യപ്പെട്ടും കശ്മീരിലെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ചും അദ്ദേഹം യു.എന്നിനോട് ആശങ്ക പങ്കുവെച്ചിരുന്നു.

യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നേരിട്ട് കത്തയക്കുകയായിരുന്നു. ഇത് രണ്ടാമത്തെ തവണയാണ് അദ്ദേഹം യു.എന്നിന് കത്തയക്കുന്നത്. കശ്മീര്‍ വംശജരായ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം യു.എന്നിന് കത്തയച്ചത്. 1984ല്‍ ഇന്ത്യയില്‍ നടന്ന സിഖ് കൂട്ടക്കൊലയുടെ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു. കാനഡയിലെ വംശീയതക്കെതിരെയും അദ്ദേഹം നിയമപോരാട്ടം നടത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് IAPI ഖലോനക്ക് മെഡല്‍ നല്‍കി ആദരിച്ചത്.

Related Articles