Current Date

Search
Close this search box.
Search
Close this search box.

സി.എ.ബി: തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയും സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ എം.പി മഹുവ മൊയ്ത്രയും സുപ്രീം കോടതിയെ സമീപിക്കുന്നു. ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതിന് പിന്നാലെയാണ് മഹുവ ഹരജി ഫയല്‍ ചെയ്തത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്നില്‍ അടിയന്തര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. തന്റെ ഹരജി ഡിസംബര്‍ 16ന് ലിസ്റ്റ് ചെയ്യണമെന്ന് അഭിഭാഷകന്‍ മുഖേന സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുസ്ലിം ലീഗും ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്. ലീഗിന്റെ ഹരജിയില്‍ കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കക്ഷി ചേരുന്നുണ്ട്.

Related Articles