Current Date

Search
Close this search box.
Search
Close this search box.

തിരിച്ചടിയല്ല, പ്രതീക്ഷയുണ്ട്: മുസ്‌ലിം ലീഗ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രിം കോടതി പ്രസ്താവിച്ച വിധിയില്‍ പ്രതീക്ഷയുണ്ടെന്നും വിധി തിരിച്ചടിയല്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിധി കേട്ട ശേഷം സുപ്രിം കോടതി പരിസരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമായും ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടത് ഭരണഘടനാ ബെഞ്ചിന് വിടണമെന്നാണ്. ഇതെല്ലാം കേന്ദ്രസര്‍ക്കാരിന്റെ മറുപടിക്ക് അനുസരിച്ച് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞത് നിര്‍ണായകവും സുപ്രധാനവുമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമത്തിനെതിരെ ആദ്യമായി കോടതിയെ സമീപിച്ചത് മുസ്ലിം ലീഗായിരുന്നു. പിന്നീട് രമേശ് ചെന്നിത്തലയും കക്ഷി ചേര്‍ന്നിരുന്നു.

കോടതിയുടെ സമീപനം പ്രതീക്ഷ നല്‍കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരില്ല എന്ന പ്രതീക്ഷയാണ് ഭരണഘടനാ ബെഞ്ചുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളിലൂടെ കോടതി നല്‍കുന്നതെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞാലിക്കുട്ടി,രമേശ് ചെന്നിത്തല,ഇ.ടി മുഹമ്മദ് ബഷീര്‍,പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍,ഹാരിസ് ബീരാന്‍ എന്നിവരടങ്ങിയ സംഘം ഇന്ന് വിധി കേള്‍ക്കാന് സുപ്രീം കോടതിയിലെത്തിയിരുന്നു.

Related Articles