Current Date

Search
Close this search box.
Search
Close this search box.

ബുര്‍ഖ ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മൊറാദാബാദ് ഹിന്ദു കോളേജില്‍ വിലക്ക്- വീഡിയോ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൊറോദാബാദ് ഹിന്ദു കോളേജില്‍ ബുര്‍ഖക്ക്(മുഖാവരണം) വിലക്കേര്‍പ്പെടുത്തി. കോളേജ് യൂണിഫോമിലുള്ളവരെ മാത്രമേ ക്യാമ്പസിലേക്ക് പ്രവേശിപ്പിക്കുള്ളൂവെന്നും മുഖാവരണം അനുവദിക്കില്ലെന്നുമാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചത്. ചില മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ബുര്‍ഖ ധരിച്ചാണ് കോളേജില്‍ എത്താറുള്ളത്.

എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ കോളേജ് അധികൃതര്‍ ബുര്‍ഖ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്നും കോളേജില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും ഗെയ്റ്റിന് പുറത്ത് തടഞ്ഞെന്നും പരാതിപ്പെടുകയായിരുന്നു. ഇതുവരെ കോളേജില്‍ ബുര്‍ഖക്ക് വിലക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ കോളേജ് യൂണിഫോമില്‍ ബുര്‍ഖ അനുവദിക്കില്ലെന്ന നിലപാടിലാണ് അധികൃതര്‍. കോളജില്‍ നിശ്ചിത ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അത് ലംഘിക്കുന്നവരെ ഒരു കാരണവശാലും ക്യാമ്പസില്‍ പ്രവേശിപ്പിക്കില്ലെന്നും കോളജിലെ അധ്യാപകനായ ഡോ. എ.പി സിങ് പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇതിനെതിരെ ചില വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തുവരികയും കോളേജ് യൂണിഫോമില്‍ ഹിജാബും ബുര്‍ഖയും അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഗേറ്റിന് മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

Related Articles