Current Date

Search
Close this search box.
Search
Close this search box.

ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷാനടപടികളുമായി ബ്രൂണെ

ബാന്ദര്‍ സെരി ബെഗവന്‍: വിവിധ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷയടക്കമുള്ള കടുത്ത ശിക്ഷാ നടപടികളുമായി കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ബ്രൂണെ. വ്യഭിചാരം,പീഡനം,സ്വവര്‍ഗ രതി,പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റകൃത്യങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ വെച്ച് കല്ലെറിഞ്ഞു കൊല്ലാനാണ് പുതിയ പീനല്‍ കോഡ് നടപ്പിലാക്കിയത്. മോഷണത്തിന് കൈകള്‍ വെട്ടാനും ഉത്തരവുണ്ട്. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് ഭരണകൂടം ഇത്തരം ശിക്ഷാനടപടികള്‍ക്ക് ഉത്തരവിറക്കിയത്.

സമ്പൂര്‍ണ്ണ രാജവാഴ്ച അരങ്ങേറുന്ന ബ്രൂണയില്‍ കഴിഞ്ഞ 51 വര്‍ഷമായി സുല്‍താന്‍ ഹസനുല്‍ ബോല്‍കിയയുടെ നേതൃത്വത്തിലാണ് ഭരണം. ഇദ്ദേഹമാണ് പ്രധാനമന്ത്രിയും. മുസ്‌ലിം ന്യൂനപക്ഷ രാജ്യമായ ബ്രൂണെ ലോകത്തെ തന്നെ ഏറ്റവും ദീര്‍ഘകാലമായി രാജവാഴ്ച അരങ്ങേറുന്ന രാജ്യമാണ്. ലോകത്തെ തന്നെ ഏറ്റവും സമ്പന്ന വ്യക്തികളില്‍ ഒരാളാണ് 72കാരനായ ഹസനുല്‍ ബോല്‍കി. പുതിയ പീനല്‍ കോഡ് 2013ല്‍ പുറത്തിറക്കിയിരുന്നെങ്കിലും പൂര്‍ണ്ണമായി നടപ്പിലാക്കിയിരുന്നില്ല. ശരീഅ നിയമം കടമെടുത്തുകൊണ്ടാണ് പീനല്‍ കോഡ് നടപ്പാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles