Current Date

Search
Close this search box.
Search
Close this search box.

യെമന്‍: സൗദിക്ക് യുദ്ധവിമാനങ്ങള്‍ നല്‍കുന്നത് ബ്രിട്ടനെന്ന് മന്ത്രി

ലണ്ടന്‍: സൗദിക്ക് യെമനില്‍ യുദ്ധം ചെയ്യാനുള്ള സേവനങ്ങള്‍ ചെയ്തുകൊടുക്കുന്നത് തന്റെ രാജ്യമാണെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റംഗവും മന്ത്രിയുമായ മാര്‍ക് ലാന്‍സസ്റ്റര്‍ പറഞ്ഞു. സൗദിക്ക് എന്‍ജിനീയറിങ് പിന്തുണയും പൊതുവായ പരിശീലനവും നല്‍കുന്നത് ബ്രിട്ടനാണ്.

പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി അംഗത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സൗദി അറേബ്യക്ക് നിരന്തരമായുള്ള എന്‍ജിനീയറിങ് പിന്തുണയും സൗദി എയര്‍ ഫോഴ്‌സിന് പരിശീലനവും യെമനില്‍ വ്യോമാക്രമണം നടത്താനുള്ള വിമാനങ്ങളുടെ സേവനങ്ങളുമെല്ലാം ചെയ്യുന്നത് ബ്രിട്ടനാണ് ലാന്‍സസ്റ്റര്‍ പറഞ്ഞു. യെമനില്‍ നടന്നുകൊണ്ടിരിക്കുന്ന രൂക്ഷമായ യുദ്ധത്തിനും സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ ബ്രിട്ടന്റെ പിന്തുണയുണ്ടെന്നും ഇതാണ് ആ രാജ്യത്തെ ഇത്തരത്തില്‍ ദുരിതത്തിലാക്കിയതെന്നും ലേബര്‍ എം.പി റസല്‍ മോയില്‍ കുറ്റപ്പെടുത്തി.

Related Articles