Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് നിര്‍വഹിക്കാന്‍ ബ്രിട്ടനില്‍ നിന്ന് സൈക്കിളോടിച്ച് എട്ടംഗം സംഘം സൗദിയിലെത്തി

ലണ്ടന്‍: ഹജ്ജ്് നിര്‍വഹിക്കാനായി ബ്രിട്ടനില്‍ നിന്നുള്ള എട്ടംഗം സൈക്കിളോടിച്ച് മദീനയിലെത്തി. 6500 കിലോമീറ്റര്‍ ദൂരം രണ്ട് മാസത്തെ യാത്രയിലൂടെ പൂര്‍ത്തിയാക്കിയാണ് സംഘം കഴിഞ്ഞ ദിവസം സൗദിയിലെത്തിയത്. മദീനയിലെത്തിയ സംഘത്തെ ജനങ്ങള്‍ ആരവങ്ങള്‍ മുഴക്കി സ്വീകരിച്ചു. 17 രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് എട്ടംഗം സംഘം തങ്ങളുടെ നിര്‍ണായക യാത്ര പൂര്‍ത്തിയാക്കിയത്.

ആത്മീയമായ യാത്രയായിരുന്നു ഇതെന്നും യാത്രക്കിടയില്‍ ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടായെങ്കിലും ഞങ്ങളുടെ ജീവിതത്തിലെ അതിമഹത്തായ ഒരു യാത്രയായിരുന്നു ഇതെന്നും സംഘത്തിലെ ലീഡര്‍ താഹിര്‍ അക്തര്‍ പറഞ്ഞു. മദീനയില്‍ നിന്നും മക്കയിലെത്തിയ സംഘം ഹജ്ജ് നിര്‍വഹിക്കാനുള്ള തയാറെടുപ്പിലാണ്. ജൂലൈ 13ന് തുര്‍ക്കിയിലെത്തിയ സംഘത്തെ നേരത്തെ പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു. ജൂണ്‍ 7നാണ് സംഘം ബ്രിട്ടനില്‍ നിന്നും യാത്ര ആരംഭിച്ചത്.

Related Articles