Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലും അഫ്ഗാനിലും നിരപരാധികളെ വെടിവെച്ചുകൊന്നതായി വെളിപ്പെടുത്തല്‍

ദമസ്‌കസ്: ഇറാഖിലും അഫ്ഗാനിലും ജനങ്ങളെ വെടിവെച്ചു കൊല്ലാന്‍ തങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നുവെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ വെളിപ്പെടുത്തല്‍. ‘മിഡിലീസ്റ്റ് ഐ’ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തങ്ങള്‍ക്ക് സംശയം തോന്നുന്നവരെയും ഫോണോ മറ്റോ കൈയില്‍ കണ്ടവരെയും വെടിവെച്ചിടാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നതായി ബ്രിട്ടീഷ് സൈന്യം വെളിപ്പെടുത്തിയത്. മുന്‍ ബ്രിട്ടീഷ് സൈനികരെയും യുദ്ധത്തിന്റെ ഇരകളായ കുട്ടികളെയും കൗമാരക്കാരെയും സന്ദര്‍ശിച്ച് അഭിമുഖം നടത്തിയാണ് ‘മിഡിലീസ്റ്റ് ഐ’ റിപ്പോര്‍ട്ട് തയാറാക്കിയത്.

ഞങ്ങള്‍ക്ക് നിരായുധരായ ആരെയും വെടിവെക്കാനുള്ള അധികാരമുണ്ടായിരുന്നു. ഇതിനായുള്ള നിയമം ലഘുവായിരുന്നു. തീവ്രവാദികളെ സഹായിക്കുന്നുവെന്നും റോഡരികില്‍ ബോംബ് സ്ഥാപിക്കുന്നുവെന്നും ആരോപിച്ചായിരുന്ന നിരായുധരായ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തതെന്ന് അഭിമുഖത്തില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ ഉണ്ട്. ചെറിയ അഫ്ഗാന്‍ കുട്ടികളെ താന്‍ വെടിവച്ചതായി റോയല്‍ മറൈന്‍ സൈനികന്‍ കുറ്റസമ്മതം നടത്തിയതായും എട്ടു വയസ്സുകാരന്റെ മൃതദേഹവുമായി അവന്റെ പിതാവ് വെടിവെച്ചതിന്റെ വിശദീകരണം ആവശ്യപ്പെട്ട് തങ്ങള്‍ക്കു മുന്‍പില്‍ എത്തിയതായും സൈനികന്‍ പറയുന്നു. അഫ്ഗാനില്‍ തന്നെ മറ്റു രണ്ട് നിരായുധരായ കൗമാരക്കാരെ വെടിവെച്ചതായും മറ്റൊരു സൈനികനും പറഞ്ഞു. കുട്ടികള്‍ താലിബാന്റെ പോരാളികളാണെന്ന തെറ്റിദ്ധാരണ മൂലമാണ് നിരവധി പേരെ കൊന്നതെന്നും സൈനികര്‍ പറയുന്നു.

Related Articles