Current Date

Search
Close this search box.
Search
Close this search box.

‘റുവാണ്ടയിലേക്ക് വരൂ’; ഹിജാബണിഞ്ഞ യുവതിയുടെ പ്രമോ വിഡിയോയുമായി ബ്രിട്ടണ്‍

ലണ്ടന്‍: രാജ്യത്തെ കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ച് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന റിപ്പബ്ലിക്ക് ഓഫ് റുവാണ്ടയിലേക്ക് രാജ്യത്തെ കുടിയേറ്റക്കാരെ കുടിയേറാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രമോ വിഡിയോ പങ്കുവെച്ചിരുന്നു. റുവാണ്ടയില്‍ കുടുംബത്തോടൊപ്പം കഴിയുന്ന കുടിയേറ്റക്കാരിയായ സനയാണ് പ്രമോ വിഡിയോയില്‍ സംസാരിക്കുന്നത്.

ഞങ്ങള്‍ ഇവിടെയെത്തിയിട്ട് വര്‍ഷങ്ങളായി. ഞങ്ങള്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍, ഇവിടെത്തെ വായു ശുദ്ധമാണെന്ന് പറഞ്ഞത് ഞങ്ങള്‍ ഓര്‍ക്കുന്നു. ഇവിടെയുള്ളത് വൃത്തിയുള്ളതും മനോഹരവും സുരക്ഷിതവുമായ ഒരു രാജ്യമാണ്. കുടിയേറ്റക്കാര്‍ക്ക് ഭരണകൂടം ഏറ്റവും ആദരവോടെ സൗകര്യങ്ങള്‍ ഒരുക്കുന്നു. എനിക്ക് തോന്നുന്നു, സാധാരണ ആഫ്രിക്കയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഏതൊരാളുടെയും മനസ്സില്‍ വരുന്ന ചോദ്യം അവിടം സുരക്ഷിതമാണോ അല്ലയോ എന്നതാണ്. അതിന്റെ ഉത്തരം ‘അതെ’ എന്നാണ്. ഇവിടെ കുറച്ച് പണം കൊണ്ട് നിങ്ങള്‍ക്ക് ജീവിതം തുടങ്ങാം. കാര്യമായി പണിയെടുക്കുകയെന്നതാണ് നിങ്ങള്‍ക്ക് ചെയ്യാനുള്ളത്. ഇവിടെ എളുപ്പമുള്ള സ്ഥലങ്ങളില്ല. ഇത് വേറൊരു സ്ഥലത്താണെങ്കിലും നിര്‍ബന്ധമാണ്; അത് നിങ്ങളുടെ നാട്ടിലാണെങ്കിലും -വിഡിയോയില്‍ സന പറയുന്നു. അഭയാര്‍ഥികളെ റുവാണ്ടയിലേക്ക് അയക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി നിയമപരമാണെന്ന് ബ്രിട്ടീഷ് ഹൈക്കോടതി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

അനധികൃത കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും ബ്രിട്ടനില്‍ നിന്ന് റുവാണ്ടയിലേക്ക് മാറ്റുന്നതിന് 2021 ഏപ്രിലിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ റുവാണ്ടയുമായി കരാറലെത്തുന്നത്. അഞ്ച് വര്‍ഷത്തെ പരീക്ഷണാത്മക പദ്ധതയാണിത്. പകരം, ബ്രിട്ടീഷ് സര്‍ക്കാറിന്റെ സാമ്പത്തിക പിന്തുണ (ഏകദേശം 146.5 മില്യണ്‍ യു.എസ് ഡോളര്‍) റുവാണ്ടക്ക് ലഭിക്കും.

ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം പങ്കുവെച്ച വിഡിയോക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. ‘യുക്രെയ്ന്‍ അഭയാര്‍ഥികളെയും നിങ്ങള്‍ റുവാണ്ടയിലേക്ക് അയക്കുമോ അതല്ല, വ്യത്യസ്ത ചര്‍മ നിറങ്ങളുള്ളവര്‍ക്ക് മാത്രമാണോ ഈ ആതിഥ്യം’ -ഒരാള്‍ ട്വിറ്ററില്‍ ചോദിച്ചു. ‘വലിയ ഭയത്തോടെയും അസ്വസ്ഥതയോടെയുമാണ് യുവതി സംസാരിക്കുന്നത്. ഇത് റെക്കോഡ് ചെയ്യപ്പെട്ട വിഡിയോയാണ്’ -മറ്റൊരാള്‍ കുറിച്ചു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles