Current Date

Search
Close this search box.
Search
Close this search box.

സംഘ്പരിവാര്‍ തീയിട്ട മദ്‌റസക്ക് 30 കോടി നല്‍കി ബിഹാര്‍ സര്‍ക്കാര്‍

പട്‌ന: രാമനവമി ഘോഷയാത്രയ്ക്കിടെ ബിഹാറിലെ നളന്ദ ജില്ലയില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ച മദ്രസയ്ക്ക് 30 കോടി നല്‍കി ബിഹാര്‍ സര്‍ക്കാര്‍. ബീഹാര്‍ ഷെരീഫിലെ മുരാര്‍പൂര്‍ പ്രദേശത്തെ അസീസിയ മദ്രസയുടെ പുനര്‍നിര്‍മാണത്തിനായാണ് നിതീഷ് കുമാറിന്റെ സര്‍ക്കാര്‍ തുക അനുവദിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു സംഘ്പരിവാര്‍ ആക്രമികള്‍ കൂട്ടമായെത്തി പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ മദ്രസയും ലൈബ്രറിയും അടിച്ച് തകര്‍ക്കുകയും തീയിടുകയും ചെയ്തത്. ഘോഷയാത്ര മുസ്ലിം പ്രദേശത്ത് എത്തിയപ്പോള്‍ ജയ് ശ്രീറാം വിളികളുമായെത്തിയ സംഘം പ്രദേശത്തെ പള്ളികള്‍ക്കും മദ്രസകള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ആയിരത്തോളം വരുന്ന അക്രമികളാണ് അസീസിയ മദ്രസ തകര്‍ക്കുകയും ലൈബ്രറിക്ക് തീയിടുകയും ചെയ്തതെന്ന് മസ്ജിദിന്റെ ഇമാമും കാര്യസ്ഥനുമായ മുഹമ്മദ് സിയാബുദ്ദീന്‍ പറഞ്ഞിരുന്നു.

Related Articles