Current Date

Search
Close this search box.
Search
Close this search box.

സെപ്റ്റംബര്‍ 11നകം അഫ്ഗാനില്‍ നിന്നും യു.എസ് സൈന്യത്തെ പിന്‍വലിക്കും

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും യു.എസ് സൈന്യത്തെ സെപ്റ്റംബര്‍ 11നകം പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ചൊവ്വാഴ്ച വൈറ്റ് ഹൗസ് അധികൃതരാണ് ഇക്കാര്യമറിയിച്ചത്. കര്‍ശനമായ നയ അവലോകത്തിന് ശേഷമാണ് 20 വര്‍ഷത്തെ യുദ്ധത്തിന് ശേഷം അവശേഷിക്കുന്ന സൈന്യത്തെയും അഫ്ഗാനില്‍ നിന്നും പിന്‍വലിക്കാന്‍ ബൈഡന്‍ തീരുമാനിച്ചത്.

നേരത്തെ ട്രംപ് ഭരണകൂടവും താലിബാനും അംഗീകരിച്ച മെയ് ഒന്നിന് പിന്‍വലിക്കുമെന്ന സമയപരിധി യു.എസ് പാലിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസിന്റെ അഫ്ഗാന്‍ അധിനിവേശത്തിന് 20 വര്‍ഷം തികയുന്ന വേളയിലാണ് സൈനിക പിന്മാറ്റം പ്രഖ്യാപിക്കുന്നത്.

അഫ്ഗാനില്‍ ശേഷിക്കുന്ന 2500 സൈനികരെ ഉടന്‍ പിന്‍വലിക്കുന്നത് പ്രയാസകരവും സുരക്ഷിതമല്ലാത്തതുമാണെന്ന് ബൈഡന്‍ ബുധനാഴ്ച നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. അതിനാല്‍ തന്നെ മേയ് ഒന്ന് എന്ന അന്തിമ തീയതി യു.എസ് അംഗീകരിക്കില്ല. അതേസമയം, സെപ്റ്റംബര്‍ 11ലെ സൈനിക പിന്മാറ്റം കൂടുതല്‍ നിബന്ധനകള്‍ക്ക് വിധേയമാകില്ലെന്നും യു.എസ് അധികൃതര്‍ ഊന്നിപ്പറഞ്ഞു.

Related Articles