Current Date

Search
Close this search box.
Search
Close this search box.

റമദാനില്‍ ഇസ്രായേല്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് അംഗീകരിച്ചതായി ബൈഡന്‍

വാഷിങ്ടണ്‍: റമദാനില്‍ ഇസ്രായേല്‍ ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് അംഗീകരിച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. മധ്യസ്ഥ ചര്‍ച്ചയില്‍ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാറിന് അടുത്തെത്തിയെന്നും അടുത്ത തിങ്കളാഴ്ചക്കുള്ളില്‍ അതായത് ഈയാഴ്ചയുടെ അവസാനം നമ്മള്‍ ഒരു വെടിനിര്‍ത്തല്‍ കരാറിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നതായും ബൈഡന്‍ പറഞ്ഞു. ഇക്കാര്യം എന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നോട് പറഞ്ഞിട്ടുണ്ട്. നമ്മള്‍ വളരെ അടുത്തെത്തിയിട്ടുണ്ട്, എന്നാല്‍ ഇതുവരെ അത് ചെയ്തിട്ടില്ല. അല്‍ജസീറയാണ് ചൊവ്വാഴ്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഫലസ്തീനിലെ മരണനിരക്ക് ഉയര്‍ന്നാല്‍ ലോകത്തിന്റെ പിന്തുണ നഷ്ടപ്പെട്ടേക്കുമെന്ന് ഇസ്രായേല്‍ ഭയക്കുന്നതായും ബൈഡന്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഒരു ഐസ്‌ക്രീം കടയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 40 ഇസ്രായേല്‍ ബന്ദികള്‍ക്ക് പകരം 400 ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാനും ധാരണയിലെത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹമാസിനെതിരായ സൈനിക നടപടികള്‍ തുടങ്ങുന്നതിന് മുന്‍പായി റഫയിലെ മുഴുവന്‍ അഭയാര്‍ത്ഥികളെയും ഒഴിവാക്കുമെന്നും ഇസ്രായേല്‍ പ്രഖ്യാപിച്ചു.

Related Articles