Current Date

Search
Close this search box.
Search
Close this search box.

കശ്മീര്‍ വംശജയെ ടീമിലുള്‍പ്പെടുത്തി ബൈഡന്‍

വാഷിടങ്ടണ്‍: കശ്മീര്‍ വംശജയായ സമീറ ഫാസിലിലെ തന്റെ ടീമിലുള്‍പ്പെടുത്തി നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ദേശീയ സാമ്പത്തിക കൗണ്‍സിലിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയിലേക്കാണ് സമീറയെ നിയമിച്ചത്. പുതിയ യു.എസ് ഭരണകൂടത്തിലെ ഉന്നത തസ്തികകളിലേക്ക് നിയമിക്കുന്ന ഇന്ത്യന്‍ വംശജരായ ആളുകളുടെ പട്ടികയിലേക്കാണ് ഇപ്പോള്‍ സമീറയും ഇടം പിടിച്ചത്. ബൈഡന്‍ ഭരണകൂടം വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇപ്പോള്‍ ജോര്‍ജിയയില്‍ താമസിക്കുന്ന സമീറയുടെ മാതാപിതാക്കള്‍ കശ്മീരികളാണ്. മുഹമ്മദ് യൂസുഫ് ഫാസിലി- റഫീഖ ഫാസിലി ദമ്പതികളുടെ മകളാണ്. ഡോക്ടര്‍മാരായിരുന്ന ഇവര്‍ കശ്മരീലെ ഗുജ്വേറയിലായിരുന്നു താമസം. ഭര്‍ത്താവും മൂന്ന് മക്കളുമൊത്ത് വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസാണ് ഇവര്‍. വൈസ് പ്രസിഡന്റ് കമല ഹാരിസ് അടക്കം നിരവധി പേര്‍ ഇത്തവണ അമേരിക്കയിലെ പുതിയ ഭരണകൂടത്തിന്റെ ഭാഗമാണ്.

 

Related Articles