Current Date

Search
Close this search box.
Search
Close this search box.

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നും ആര്‍.എസ്.എസ് പതാക നീക്കം ചെയ്ത മേധാവി രാജി വെച്ചു

ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വകലാശാല (ബി.എച്ച്.യു) ക്യാംപസിനകത്ത് നിന്നും ആര്‍.എസ്.എസിന്റെ പതാക നീക്കം ചെയ്തതിന് പിന്നാലെ ബി.എച്ച്.യു സര്‍വകലാശാല ഡെപ്യൂട്ടി ചീഫ് പ്രോക്ടര്‍ (സര്‍വകലാശാല അസി.ഭരണാധികാരി) രാജിവെച്ചു.

മിര്‍സാപൂര്‍ ക്യാംപസിലെ സര്‍വകലാശാല അസിസ്റ്റന്റ് മേധാവിയായ കിരണ്‍ ദാംലെയാണ് ബുധനാഴ്ച രാജിവെച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാംപസിനകത്ത് സ്ഥാപിച്ച സംഘ്പരിവാറിന്റെ പതാക നീക്കം ചെയ്തതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ പ്രാദേശിക ആര്‍.എസ്.എസ് നേതൃത്വം കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

പിന്നാലെ ഹിന്ദു സംഘടനകളും ആര്‍.എസ്.എസ് വിദ്യാര്‍ത്ഥികളും അദ്ദേഹത്തിനെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പദവിയില്‍ നിന്നും രാജി വെച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹം രാജിക്കത്ത് ചീഫ് പ്രോക്ടര്‍ ആയ ഒ.പി റായിക്ക് നല്‍കി. പതാക സ്ഥാപിക്കുന്നത് മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിന് കാരണമാകുമെന്ന് പറഞ്ഞാണ് കിരണ്‍ ദാംലെ പതാക നീക്കം ചെയ്തത്.

Related Articles