Current Date

Search
Close this search box.
Search
Close this search box.

ബംഗാളില്‍ പശുമോഷണം ആരോപിച്ച് രണ്ടു പേരെ തല്ലിക്കൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ തല്ലിക്കൊന്നു. റബീഉല്‍ ഇസ്‌ലാം, പ്രകാശ് ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൂച്ച് ബിഹാറിനു 14 കിലോമീറ്റര്‍ അകലെ പുതിമാലി ഫോലേശ്വരി ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് ഒരുസംഘം ചേര്‍ന്ന് തല്ലിക്കൊന്നത്. സംഭവത്തില്‍ 13 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പശുവിനെയും കൊണ്ട് പിക് അപ്പ് വാനില്‍ പോവുകയായിരുന്ന ഇരുവരെയും ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വാഹനത്തിന് നമ്പര്‍ പ്ലേറ്റില്ലെന്നു പറഞ്ഞ് സംഘം ഇരുവരെയും ആക്രമിച്ച് പശുക്കളെ പിടിച്ചെടുത്ത ശേഷം വാഹനത്തിന് തീയിട്ടു.

പശുക്കളെ ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുനിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഘ്പരിവാര്‍ ഗുണ്ടകള്‍ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

Related Articles