Current Date

Search
Close this search box.
Search
Close this search box.

ജഡ്ജിക്കെതിരെ ആരോപണം; ബയ്‌റൂത്ത് സ്‌ഫോടനാന്വേഷണം നിര്‍ത്തിവെച്ചു

ബയ്‌റൂത്ത്: തുറമുഖ സ്‌ഫോടന അന്വേഷണം നിര്‍ത്തിവെച്ചു. ജഡ്ജിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിത്. കുറ്റാരോപിതനായ ആഭ്യന്തരമന്ത്രി നുഹാദ് മഷ്‌നൂക്ക് കേസില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനോട് ഔദ്യോഗിമായി അറിയിച്ചിരുന്നു. ജഡ്ജി താരിഖ് ബീതാര്‍ ലബനാന്‍ നിയമമനുസരിച്ച് അന്വേഷണം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

പൊതു സുരക്ഷാ ചീഫ് മേജര്‍ ജനറല്‍ അബ്ബാസ് ഇബ്‌റാഹീം, സ്റ്റേറ്റ് സുരക്ഷാ ചീഫ് മേജര്‍ ജനറല്‍ ടോണി സാലിബ എന്നിവരെ തിങ്കളാഴ്ച വിളിച്ചുവരുത്താന്‍ ആഭ്യന്തര, മുനിസപ്പാലിറ്റി മന്ത്രായത്തോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കൂടാതെ, രണ്ട് ബ്രിഗേഡിയര്‍ ജനറലുമായി നിശ്ചയിച്ചിരുന്ന ചോദ്യം ചെയ്യല്‍ റദ്ദാക്കുകയും ചെയ്തു. അന്വേഷണം നയിക്കുന്നത് ബീതാര്‍ തുടരണമോയെന്നത് ജൂഡിഷ്യറി തീരുമാനിക്കും.

പക്ഷപാതിത്വവും, മോശം സമീപനവും ആരോപിച്ച് ജഡ്ജി ബീതാറിനെ തുറമുഖ സ്‌ഫോടന അന്വേഷണത്തില്‍നിന്ന് നീക്കണമെന്ന് പാര്‍ലമെന്റ് അംഗമായ മഷ്‌നൂക്കും, മുന്‍ പൊതുമരാമത്ത് മന്ത്രി യൂസഫ് ഫിനിയോനസും കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടരിുന്നു. 2020 ആഗസ്റ്റ് നാലിലെ ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ 200ലധികം പേര്‍ കൊല്ലപ്പെട്ടു. തുറമുഖത്ത് വര്‍ഷങ്ങളായി സുരക്ഷിതമല്ലാതെ സൂക്ഷിച്ചിരുന്ന വലിയ അമോണിയം ശേഖരം പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles