Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്‌ലാമി കേരള ബംഗളൂരു ഘടകം റമദാന്‍ സംഗമം

ബംഗളൂരു: സമൂഹത്തില്‍ തൊഴിലിന്റെ കാര്യത്തിലാണ് സ്ത്രീ സംവരണം വേണ്ടതെന്നും പ്രഫഷനല്‍ കോഴ്‌സുകളിലടക്കം മെറിറ്റില്‍ പ്രവേശനം നേടുകയും ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്തശേഷം പെണ്‍കുട്ടികള്‍ വീട്ടിലിരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കേരളയുടെ ബംഗളൂരു ഘടകം സംഘടിപ്പിച്ച റമദാന്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിക്ക സ്ഥാപനങ്ങളിലും പകുതിയിലേറെ പെണ്‍കുട്ടികളാണ്. മെറിറ്റില്‍ പ്രവേശനം നേടുന്ന പെണ്‍കുട്ടികള്‍ പഠനം കഴിഞ്ഞ് വീട്ടിലിരിക്കുന്നതോടെ മറ്റുള്ളവരുടെ പഠനാവസരങ്ങള്‍കൂടി നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തില്‍ മുന്നേറുന്നതിനൊപ്പം സാമ്പത്തികമായി സ്വാതന്ത്ര്യം നേടണമെന്ന് റോഷന്‍ ബേഗ് എം.എല്‍.എ പറഞ്ഞു.

കേവല ആരാധന മുറകളിലല്ല ഇസ്ലാമിന്റെ സാക്ഷാത്കാരമെന്നും ഉത്തരവാദിത്തത്തിലേക്ക് ഉണരുമ്പോഴേ ആരാധനകളുടെ അതിരുകവിയല്‍ അവസാനിക്കൂവെന്നും ടി.പി മുഹമ്മദ് ഷമീം പറഞ്ഞു. ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടന്ന സംഗമത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല അധ്യക്ഷന്‍ നിയാസ് കെ. സുബൈര്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക അമീര്‍ ഡോ. മുഹമ്മദ് സഅദ് ബെല്‍ഗാമി, കേരള കൂടിയാലോചന സമിതിയംഗം അബ്ദുല്‍ ഹഖീം നദ്‌വി, വനിതാവിഭാഗം സെക്രട്ടറി പി.റുക്‌സാന, ഗവേഷകന്‍ അബ്ദുല്‍വാസിഹ് ധര്‍മഗിരി, ഹിക്മ ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ സെയ്ദ് മുഹമ്മദ് ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, സി.എം. മുഹമ്മദ് ഹാജി, ഫരീക്കോ മമ്മുഹാജി, ടി.സി. സിറാജ് (എം.എം.എ), ടി. ഉസ്മാന്‍ അനുഗ്രഹ (എ.ഐ.കെ.എം.സി.സി), ശരീഫ് കോട്ടപ്പുറത്ത് (എം.എസ്.എസ്), മൂസ കളത്തില്‍, ഹസന്‍ പൊന്നന്‍, ഹസന്‍കോയ, വി.പി. അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു. ഷബീര്‍ കൊടിയത്തൂര്‍ സ്വാഗതവും യു.പി. സിദ്ദീഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Related Articles