Current Date

Search
Close this search box.
Search
Close this search box.

ബംഗ്ലാദേശ്: അക്രമണ ഭീതിക്കിടയിലും വോട്ടര്‍മാര്‍ ബൂത്തിലേക്ക്

ധാക്ക: രാജ്യം ഗ്രാമ സമിതി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഈ തെരഞ്ഞെടുപ്പ് അധികാരം കൈയാളുന്ന പാര്‍ട്ടിയെ കൂടുതല്‍ ശാക്തീകരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, ദക്ഷിണേഷ്യന്‍ രാഷ്ട്രത്തിലെ ജനാധിപത്യത്തെ സംബന്ധിച്ച് ആശങ്കകള്‍ ഉയരുകയാണ്. അസന്തുലിത രാഷ്ട്രീയ അന്തരീക്ഷം ന്യായമായ പങ്കാളിത്തം തടയുകയാണെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യ പ്രതിക്ഷ പാര്‍ട്ടി വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദേശീയ തെരഞ്ഞെടുപ്പുകളിലും ക്രിത്രിമം നടന്നതായി വ്യാപകമായ ആരോപണമുണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ അതിക്രമങ്ങള്‍ പ്രത്യേകിച്ച് ഗ്രാമ സമിതിയില്‍ വ്യാപകമായിരുന്നു.

വ്യാഴാഴ്ചയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പുള്ള അക്രമണങ്ങള്‍ക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.എം. നൂറുല്‍ ഹുദ മുന്നറിയിപ്പ് നല്‍കി. സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സുരക്ഷാ നടപടികള്‍ കൈകൊണ്ടതായി അവര്‍ അറിയിച്ചു.

ഈ മാസത്തില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ അക്രമണത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും, നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജനുവരി മുതല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അക്രമണത്തില്‍ 85 പേര്‍ കൊല്ലപ്പെടുകയും, 6000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷാവകാശ സംഘടനയായ ഐന്‍ ഓ-സാലിഷ് കേന്ദ്ര പറഞ്ഞു. 10.5 ദശലക്ഷത്തിലധികം യോഗ്യരായ വോട്ടര്‍മാര്‍ 835 കൗണ്‍സിലുകളിലെ പ്രതിനിധികളെ വ്യാഴാഴ്ച തെരഞ്ഞെടുക്കും.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV

Related Articles