Current Date

Search
Close this search box.
Search
Close this search box.

ബംഗ്ലാദേശില്‍ അവാമി ലീഗിലൂടെ വീണ്ടും ഹസീന

ധാക്ക: ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രിയായ് ശൈഖ് ഹസീനയുടെ അവാമി ലീഗിന് ജയം. 350 സീറ്റില്‍ അവാമി ലീഗ് മുന്നണി 288 സീറ്റ് നേടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. സംഘര്‍ഷത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 151 സീറ്റാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്.

നാലാമത്തെ തവണയാണ് ശൈഖ് ഹസീന രാജ്യത്ത് പ്രധാനമന്ത്രിയാകുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയും. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ആരോപിച്ചു രംഗത്തെത്തിയിട്ടുണ്ട്.

Related Articles