Current Date

Search
Close this search box.
Search
Close this search box.

അസം: സ്‌കൂളില്‍ ആയുധപരിശീലന ക്യാംപ് നടത്തി ബജ്‌റംഗ്ദള്‍

ഗുവാഹത്തി: അസമില്‍ സ്‌കൂളില്‍ സ്‌കൂളില്‍ ആയുധപരിശീലന ക്യാംപ് നടത്തി ബജ്‌റംഗ്ദള്‍. ദരാംഗിലെ ഒരു സ്‌കൂളില്‍ ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചതിന് ബജ്റംഗ്ദളിലെ രണ്ട് അംഗങ്ങളെ അസം പോലീസ് അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബിജോയ് ഘോഷ്, ഗോപാല്‍ ബോറോ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ദരാംഗ് പോലീസ് സൂപ്രണ്ട് പ്രകാശ് സോനോവാള്‍ പറഞ്ഞു. ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും സോനാവാള്‍ പറഞ്ഞു.

‘സ്‌കൂളിലെ അനധികൃത ആയുധ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത മറ്റ് ആളുകളെ പിടികൂടാന്‍ ഞങ്ങളുടെ അന്വേഷണം പുരോഗമിക്കുകയാണ്.
മംഗല്‍ദോയ് പട്ടണത്തിലെ മഹര്‍ഷി വിദ്യാ മന്ദിര്‍ സ്‌കൂള്‍ പരിസരത്താണ് ക്യാമ്പ് നടന്നത്. ജൂലൈ 24 മുതല്‍ ജൂലൈ 30 വരെയാണ് ക്യാംപ്് സംഘടിപ്പിച്ചതെന്നും 350-ലധികം ആളുകള്‍ പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു.

പിസ്റ്റളുകളും തോക്കുകളും ഉപയോഗിക്കാന്‍ യുവാക്കളെ പരിശീലിപ്പിക്കുന്ന ക്യാമ്പിന്റെ വീഡിയോ ഈ ആഴ്ച സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 34 (പൊതു ഉദ്ദേശ്യത്തോടെ കൂട്ടമായി ചെയ്ത ക്രിമിനല്‍ പ്രവൃത്തി) എന്നിവ പ്രകാരം മംഗള്‍ഡോയ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ചൊവ്വാഴ്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹേമന്ത പയേംഗിനെയും അഡ്മിനിസ്ട്രേറ്റര്‍ രത്തന്‍ ദാസിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കും പിന്നീട് ജാമ്യം ലഭിച്ചു.

Related Articles