Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് കപ്പ്: സൗദിയെ തകര്‍ത്ത് ബഹ്‌റൈന് കന്നിക്കിരീടം

ദോഹ: ഖത്തറില്‍ വെച്ച് നടന്ന 24ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ സൗദി അറേബ്യയെ തകര്‍ത്ത് ബഹ്‌റൈന്‍ ആദ്യമായി കിരീടം ചൂടി. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ സൗദിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് ബഹ്‌റൈന്‍ ജേതാക്കളായത്. നേരത്തെ നാലു തവണ ബഹ്‌റൈന്‍ ഫൈനലിലെത്തിയിരുന്നെങ്കിലും കിരീടം സ്വന്തമാക്കാനായിരുന്നില്ല. 2004ലാണ് ഒടുവിലായി ഫൈനലിലെത്തിയത്. മൂന്നു തവണ കിരീടം ചൂടിയ സൗദി നാലാം കിരീടം ലക്ഷ്യമിട്ടായിരുന്നു ബഹ്‌റൈനെതിരെ മത്സരത്തിനിറങ്ങിയത്. ഗ്രൂപ്പ് മത്സരത്തില്‍ സൗദി ബഹ്‌റൈനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.

ഫൈനല്‍ മത്സരം നേരത്തെ 40,000 സീറ്റിങ് ശേഷിയുള്ള ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് 12,000 സീറ്റിങ് ശേഷിയുള്ള അബ്ദുള്ള ബിന്‍ ഖലീഫ സ്‌റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.

ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളായ സൗദി,യു.എ.ഇ,ബഹ്‌റൈന്‍ ദോഹയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ല എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം തീരുമാനം പിന്‍വലിക്കുകയും മത്സരത്തില്‍ പങ്കെടുക്കുകയുമായിരുന്നു. ഫൈനല്‍ മത്സരത്തിന് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയും അദ്ദേഹത്തിന്റെ പിതാവ് ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയും സ്റ്റേഡിയത്തിലെത്തിയിരുന്നു.

Related Articles