Current Date

Search
Close this search box.
Search
Close this search box.

ജയിലിലടച്ച പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനെ ബഹ്‌റൈന്‍ വിട്ടയച്ചു

മനാമ: ബഹ്‌റൈനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന നബീല്‍ റജബ് ജയില്‍ മോചിതനായി. അദ്ദേഹത്തെ ജയിലില്‍ അടക്കുന്നത് തടഞ്ഞുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. ഭരണകൂടത്തിനെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ച റജബ് ജനാധിപത്യത്തെ അനുകൂലിച്ച് 2011ല്‍ രാജ്യത്ത് നടന്ന ജനകീയ പ്രക്ഷോഭത്തില്‍ പങ്കാളിയും വിഷയത്തില്‍ സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുകയും ചെയ്തിരുന്നു.

യെമനില്‍ സൗദി അറേബ്യ നടത്തുന്ന വ്യോമാക്രമണത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ജയിലില്‍ അടക്കുന്നതിന് പകരം ബദല്‍ ശിക്ഷ നല്‍കിയാല്‍ മതി എന്നാണ് കോടതി ഉത്തരവിട്ടത്. ബഹ്‌റൈന്‍ 2018ല്‍ പുറത്തിറക്കിയ നിയമനിര്‍മാണത്തില്‍ ജയില്‍ ശിക്ഷകളെ കസ്റ്റഡിയില്ലാത്ത ശിക്ഷകളാക്കി മാറ്റാന്‍ കോടതികള്‍ക്ക് അനുവാദം നല്‍കിയിരുന്നു. ഇതു പ്രകാരം നൂറുകണക്കിന് തടവുകാരെ വിട്ടയച്ചിരുന്നു. എന്നാല്‍ റജബിനെ വിട്ടയച്ചിരുന്നില്ല.

Related Articles