Current Date

Search
Close this search box.
Search
Close this search box.

ബാബരി: പുന:പരിശോധന ഹരജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്

ന്യൂഡല്‍ഹി: ബാബരി കേസില്‍ പുനഃപരിശോധനാ ഹരജി നല്‍കേണ്ടതില്ലെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. ബോര്‍ഡ് ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പുനഃപരിശോധനാ ഹരജി നല്‍കേണ്ടതില്ലെന്നാണ് ഭൂരിപക്ഷ തീരുമാനമെന്ന് വഖഫ് ബോര്‍ഡ് അംഗം അബ്ദുല്‍ റസാഖ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത ഏഴംഗങ്ങളില്‍ ഒരാള്‍ മാത്രമാണ് പുനപരിശോധന നല്‍കണമെന്ന് അഭിപ്രായപ്പെട്ടത്.

അതേസമയം, അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ല എന്നാണ് സൂചന. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജികള്‍ സമര്‍പ്പിക്കാനാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ തീരുമാനം.

Related Articles