Current Date

Search
Close this search box.
Search
Close this search box.

ബാബരി മസ്ജിദ് കേസ്: ഒന്‍പത് മാസത്തിനകം വിധി പറയണമെന്ന് സുപ്രീം കോടതി

babari.jpg

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തര്‍ക്കാന്‍ ക്രിമനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വിചാരണ പൂര്‍ത്തിയാക്കി ഒന്‍പത് മാസത്തിനകം വിധി പറയണമെന്ന് സുപ്രിം കോടതി. ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ പ്രതികളായ കേസിലാണ് വിധി പ്രസ്താവിക്കാന്‍ പ്രത്യേക ജഡ്ജിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്.

ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍,സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യമാവശ്യപ്പെട്ടത്. വിധി പറയുന്ന പ്രത്യേക ജഡ്ജ് സെപ്റ്റംബര്‍ 30ന് വിരമിക്കാനിരിക്കെ നാലാഴ്ചക്കകം ജഡ്ജിയുടെ കാലാവധി നീട്ടുന്നതില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

കേസിന്റെ വിചാരണക്കും വിധിക്കും സമയം നീട്ടി നല്‍കണം എന്ന് വിചാരണകോടതി ജഡ്ജി സുപ്രിം കോടതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സെപ്തംബര്‍ 30ന് ഔദ്യോഗിക കാലാവധി പൂര്‍ത്തിയാകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ജഡ്ജിയുടെ അപേക്ഷ. ഈ പശ്ചാത്തലത്തിലാണ് സുപ്രിം കോടതി ഉത്തരവ്. കേസില്‍ വിധി പറയും വരെ വിചാരണ കോടതി ജഡ്ജിക്ക് സര്‍വീസില്‍ തുടരാമെന്നും കോടതി വ്യക്തമാക്കി.

Related Articles