Current Date

Search
Close this search box.
Search
Close this search box.

ചന്ദ്രശേഖര്‍ ആസാദ് 31ന് കോഴിക്കോട്

കോഴിക്കോട്: ഭീം ആര്‍മി നേതാവും പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയും യൂത്ത് ഐക്കണുമായ ചന്ദ്രശേഖര്‍ ആസാദ് ആദ്യമായി കേരളത്തില്‍ എത്തുന്നു. ജനുവരി 31ന് വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പീപ്പിള്‍സ് സമ്മിറ്റിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.

ജനാധിപത്യ സാഹോദര്യ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന പരിപാടിയുടെ ആലോചന യോഗത്തില്‍ സി.കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. എം. ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി.എ നൗഷാദ് (സോളിഡാരിറ്റി), പി.കെ. അബ്ദുല്‍ ലത്തീഫ് (എം.ഇ.എസ്), കുട്ടിഹസന്‍ ദാരിമി (സമസ്ത), വര്‍ക്കല രാജ് (പി.ഡി.പി), ഷൈല ചാക്കോ (പെണ്‍ കൂട്ട്), നസീമ യു നസ്രീന്‍ (ക്യൂര്‍ വിമന്‍ കലക്റ്റിവ്), കെ. സന്തോഷ് കുമാര്‍(ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം), എഞ്ചിനീയര്‍ പി. മമ്മദ് കോയ(എം.എസ്.എസ്),നജീബ് കാന്തപുരം(മുസ്ലിം യൂത്ത് ലീഗ്), റഫീഖ് ടി കെ (ഐ.എസ്.എം) തുടങ്ങിയവര്‍ സംസാരിച്ചു.
എം.കെ മുനീര്‍ എം എല്‍ എ ചെയര്‍മാനും ഡോ. ഫസല്‍ ഗഫൂര്‍ വര്‍ക്കിംഗ് ചെയര്‍മാനും എം ഗീതാനന്ദന്‍ ജനറല്‍ കണ്‍വീനറുമായി ഒരു സംഘാടക സമിതി രൂപീകരിച്ചു.

കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍:

വൈസ് ചെയര്‍പേഴ്സണ്‍സ് :ബി.ആര്‍.പി ഭാസ്‌കര്‍, ജി.ദേവരാജന്‍, സണ്ണി എം കപിക്കാട്, ഡോ.മല്ലിക.ജി, സി.കെ ജാനു, ഷൈല ചാക്കോ, സി.കെ. സുബൈര്‍, വര്‍ക്കല രാജ്, നഹാസ് മാള, പി.കെ ഫിറോസ്, രാജീവ് രവി, ചിത്ര.എം.ആര്‍, പി. സലീം, ടി.കെ. അബ്ദുല്‍ കരീം, ജി.ഗോമതി, ഡോ:എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, അഡ്വ. മുഹമ്മദ് ഹനീഫ്, എം എം ശ്രീധരന്‍, അബൂബക്കര്‍ ഫൈസി മലയമ്മ, മുഹമ്മദലി കിനാലൂര്‍,പി.കുല്‍സു, മുജീബുറഹ്മാന്‍ കിനാലൂര്‍, കുട്ടിഹസ്സന്‍ ദാരിമി.

കണ്‍വീനേഴ്സ്: സി എ. നൗഷാദ്, കെ സന്തോഷ് കുമാര്‍, നജീബ് കാന്തപുരം, മുസ്തഫ മുണ്ടുപാറ, നൗഷാദ് തിക്കോടി, സെലീന പ്രക്കാനം, അഡ്വ. ലൈല അഷ്‌റഫ്, ശംസീര്‍ ഇബ്രാഹീം, മിസ്അബ് കീഴരിയൂര്‍, അഫീദ അഹമ്മദ്, സാലിഹ് കോട്ടപ്പളളി, കെ.സജാദ്, അഡ്വ:ദീപു, വിദ്യ ബാലകൃഷ്ണന്‍, അഡ്വ.ഫാത്തിമ തഹ്ലിയ. ട്രഷറര്‍: സി.ടി സക്കീര്‍ ഹുസൈന്‍.

Related Articles