Current Date

Search
Close this search box.
Search
Close this search box.

ഗസ്സ വെടിനിര്‍ത്തല്‍: ഇസ്രായേല്‍ പ്രതിരോധ മന്ത്രി രാജിവെച്ചു

തെല്‍ അവീവ്: ഗസ്സയുമായി വെടിനിര്‍ത്തല്‍ കരാര്‍ ഏര്‍പ്പെടുന്നതില്‍ പ്രതിഷേധിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലിബര്‍മാന്‍ മന്ത്രിസ്ഥാനം രാജിവെച്ചു. പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിന്റെ ഭാഗമായിരുന്ന ലിബര്‍മാന്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടുന്നതില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച വാര്‍ത്ത സമ്മേളനം വിളിച്ചുകൂട്ടിയാണ് ലിബര്‍മാന്‍ തന്റെ രാജിക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഗസ്സ വെടിനിര്‍ത്തലിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താല്‍ക്കാലിക യുദ്ധ വിരാമത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം രാജിവെച്ചത്.

ഇസ്രായേലും ഹമാസും തമ്മില്‍ ദീര്‍ഘകാലത്തേക്ക് വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടുന്നത് ഭീകരവാദത്തിന് കീഴടങ്ങുന്നതിന് സമമാണെന്ന് ലിബര്‍മാന്‍ പറഞ്ഞു.
തീവ്ര വലതുപക്ഷ ചിന്താഗതിക്കാരില്‍ പ്രമുഖനായിരുന്ന ഇദ്ദേഹം രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, കഴിയുന്നത്ര കാലം സര്‍ക്കാരിന്റെ വിശ്വസ്ത അംഗമായി തുടരാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പരാജയപ്പെട്ടു- അദ്ദേഹം പറഞ്ഞു.

ഗസ്സ മുനമ്പിലേക്ക് ഖത്തര്‍ ധനസഹായം നല്‍കിയതിന് ഞാന്‍ എതിര്‍ക്കുന്നു. ആ പണം എങ്ങിനെയാണ് വിനിയോഗിച്ചത് എന്ന് അന്വേഷിക്കണം- ഇതെല്ലാം ആണ് ഞാന്‍ വിമര്‍ശിക്കാനും രാജിവെക്കാനുമുള്ള കാരണം. ലിബര്‍മാന്റെ ബീറ്റിന്‍ പാര്‍ട്ടിയെ 2016ലാണ് നെതന്യാഹു സര്‍ക്കാരിന്റെ ഭാഗമാക്കിയത്. ഇതോടെ പാര്‍ലമെന്റില്‍ അദ്ദേഹത്തിന് കൂടുതല്‍ പിന്തുണയും ഭൂരിപക്ഷവും വര്‍ധിച്ചു.

Related Articles