Current Date

Search
Close this search box.
Search
Close this search box.

ഓസ്ട്രിയയുടെ എംബസി ജറൂസലേമിലേക്ക് മാറ്റില്ലെന്ന് പ്രസിഡന്റ് അലക്‌സാണ്ടര്‍ വാന്‍

വിയന്ന: ഓസ്ട്രിയയുടെ എംബസി തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റില്ലെന്ന് പ്രസിഡന്റ് അലക്‌സാണ്ടര്‍ വാന്‍ദെര്‍ ബെലന്‍ പറഞ്ഞു. യു.എസ് എംബസി തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റിയതിനെ വിമര്‍ശിച്ച അദ്ദേഹം തന്റെ രാജ്യം ഒരിക്കലും അമേരിക്കയുടെ പാത പിന്തുടരില്ലെന്നും പറഞ്ഞു.

അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ വെച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമൊത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിക്കുള്ള സഹായം യു.എസ് നിര്‍ത്തലാക്കിയതിനെയും അദ്ദേഹം അപലപിച്ചു. നമ്മുടെ രാജ്യം ഫലസ്തീനുമായി സഹകരിക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ നയങ്ങളുമായി ബന്ധപ്പെട്ടാണ് സഹകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles