Current Date

Search
Close this search box.
Search
Close this search box.

ഓസ്‌ട്രേലിയയിലെ ഇസ്‌ലാം വിരുദ്ധ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഭരണ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിയുടെ എം.പി സ്ഥാനാര്‍ത്ഥിയെ ഇസ്‌ലാം വിരുദ്ധ പ്രസ്താവന നടത്തിയതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ജെറമി ഹീണ്‍ ആണ് ഇസ്ലാമോഫോബിക് പ്രസ്താവന നടത്തിയത്.

ഓസ്‌ട്രേലിയയിലെ അമുസ്ലിംകളെ ഒന്നുകില്‍ കൊലപ്പെടുത്തുകയോ അല്ലെങ്കില്‍ അടിമകളാക്കി വെക്കുകയോ ചെയ്യണം എന്നതാണ് ഓസ്‌ട്രേലിയന്‍ മുസ്ലിംകളുടെ പ്രത്യയശാസ്ത്രം എന്നാണ് അദ്ദേഹം പറഞ്ഞത്. ഓണ്‍ലൈന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. തുടര്‍ന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അദ്ദേഹത്തെ പുറത്താക്കിയതായി അറിയിച്ചത്. അദ്ദേഹം പിന്നീട് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു.

Related Articles