Current Date

Search
Close this search box.
Search
Close this search box.

ഞങ്ങളെ അടച്ചുപൂട്ടാനാണ് വിദേശ ഫണ്ട് ആരോപണമെന്ന് അള്‍ട്ട് ന്യൂസ്

ന്യൂഡല്‍ഹി: ഞങ്ങള്‍ ചെയ്യുന്ന വളരെ നിര്‍ണ്ണായകമായ ജോലി അവസാനിപ്പിച്ച് അടച്ചുപൂട്ടുന്നതിന്റെ ഭാഗമായാണ് വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നു എന്ന ആരോപണം ഉന്നയിക്കുന്നതെന്ന് പ്രമുഖ വസ്തുതാന്വേഷണ ന്യൂസ് പോര്‍ട്ടലായ അള്‍ട്ട് ന്യൂസ് പറഞ്ഞു.

ഡല്‍ഹി പൊലിസിന്റെ അവകാശവാദങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് സംഘടന അറിയിച്ചു. ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സ്രോതസ്സുകളില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ഡല്‍ഹി പോലീസിന്റെ ആരോപണമാണ് അള്‍ട്ട് ന്യൂസ് തിങ്കളാഴ്ച തള്ളിയത്. അള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരായ പ്രഥമവിവര റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സ്ഥാപനത്തിന്റെ പ്രസ്താവന. മതവികാരം വ്രണപ്പെടുത്തുക, തെളിവുകള്‍ നശിപ്പിക്കുക, വിദേശ ഫണ്ടിംഗ് മാനദണ്ഡങ്ങള്‍ ലംഘിക്കുക, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് സുബൈറിനെതിരെ ചുമത്തിയിരിക്കുന്നത്. ഡല്‍ഹി പട്യാല ഹൗസ് കോടതി ശനിയാഴ്ച സുബൈറിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ഞങ്ങള്‍ സംഭാവനകള്‍ സ്വീകരിക്കുന്ന ഞങ്ങളുടെ പേയ്മെന്റ് ഗേറ്റ്‌വേ വിദേശ സ്രോതസ്സുകളില്‍ നിന്ന് ഫണ്ട് സ്വീകരിക്കാന്‍ അനുവദിക്കുന്നില്ല, കൂടാതെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് മാത്രമാണ് ഞങ്ങള്‍ക്ക് സംഭാവനകള്‍ ലഭിച്ചത് ആള്‍ട്ട് ന്യൂസ് ട്വിറ്ററിലൂടെ അറിയിച്ചു.
‘ഇതുവഴി ശേഖരിക്കുന്ന എല്ലാ സംഭാവനകളും സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പോകുന്നു. സുബൈറിന് തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് സംഭാവന ലഭിച്ചെന്ന ആരോപണവും ആള്‍ട്ട് ന്യൂസ് തള്ളി. ഇതുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്ക് പ്രതിമാസ പ്രതിഫലം മാത്രമേ ലഭിക്കുകയുള്ളൂവെന്ന് അവര്‍ അറിയിച്ചു.

ഇതെല്ലാം ഞങ്ങള്‍ ചെയ്യുന്ന വളരെ നിര്‍ണായകമായ ജോലി അവസാനിപ്പിക്കാനും ഞങ്ങളെ അടച്ചുപൂട്ടാനും മുകളിലേക്ക് ഉയര്‍ന്ന് വരുന്നത് തടയാനുമുള്ള ള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഈ ശ്രമത്തിനെതിരെ ഞങ്ങള്‍ പോരാടും,” പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

 

Related Articles