Current Date

Search
Close this search box.
Search
Close this search box.

190 ദിവസത്തിനിടെ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്നത് 400 ആക്രമണങ്ങള്‍

ഡല്‍ഹി: ഈ വര്‍ഷം മാത്രം ഇന്ത്യയിലെ ന്യൂനപക്ഷ മതസമൂഹമായ ക്രൈസ്തവര്‍ക്ക് നേരെ നടന്നത് 400 ആക്രമണങ്ങള്‍. യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആണ് ആശങ്കയറിയിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2023ലെ ആദ്യ ആറ് മാസങ്ങള്‍ക്കിടെ 23 സംസ്ഥാനങ്ങളിലുയുണ്ടായ ആക്രമണങ്ങളാണിത്. 155 സംഭവങ്ങളുമായി ഉത്തര്‍പ്രദേശാണ് പട്ടികയില്‍ മുന്നില്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവി 274 സംഭവങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതിനെ അപേക്ഷിച്ച് ഈ കണക്ക് ഗണ്യമായ വര്‍ധനവാണ് കാണിക്കുന്നത്.

മണിപ്പൂരില്‍ രണ്ട് മാസത്തിലേറെയായി തുടരുന്ന അക്രമം, നിരവധി പള്ളികളും ജീവനുകളും നഷ്ടപ്പെടുന്നതിന് കാരണമായത് ആശങ്കാജനകമാണെന്നും ക്രിസ്ത്യന്‍ സംഘടന പറഞ്ഞു.

ഉത്തര്‍പ്രദേശില്‍, ആറ് ജില്ലകളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 13 ആക്രമണങ്ങളുമായി ജൗന്‍പൂര്‍ ആണ് ഒന്നാമത്. റായ്ബറേലിയിലും സീതാപൂരിലും 11 സംഭവങ്ങള്‍ വീതമാണുള്ളത്. കാണ്‍പൂരില്‍ 10 സംഭവങ്ങളും അസംഗഢ്, കുശിനഗര്‍ ജില്ലകളില്‍ ഒമ്പത് സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും, ഏറ്റവും കൂടുതല്‍ ആക്രമങ്ങള്‍ നടന്ന പ്രദേ
ശം ഛത്തീസ്ഗഡിലെ ബസ്തറിലാണ്, 31 കേസുകള്‍ ഇവിടെ രേഖപ്പെടുത്തിയതായി ക്കുറിപ്പില്‍ പറയുന്നു.

ക്രിസ്ത്യാനികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമ സംഭവങ്ങള്‍ നടക്കുന്ന മാസമായി 2023 ജൂണ്‍ വേറിട്ടുനില്‍ക്കുന്നു. ഈ മാസം മാത്രം 88 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രതിദിനം ശരാശരി മൂന്ന് സംഭവങ്ങള്‍. തുടര്‍ന്ന് മാര്‍ച്ചില്‍ 66, ഫെബ്രുവരിയില്‍ 63, ജനുവരിയില്‍ 62, മേയില്‍ 50, ഏപ്രിലില്‍ 47 ആക്രമ സംഭവങ്ങളുണ്ടായി. താരതമ്യേന, 2022 ലെ ഇതേ കാലയളവില്‍, ജനുവരിയിലാണ് ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ ഉണ്ടായത്, ആകെ 121 ആക്രമ സംഭവങ്ങള്‍, പ്രതിദിനം ശരാശരി നാല്.

2014 മുതല്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമ സംഭവങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി യു.സി.എഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷാടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയ കണക്കുകള്‍ ഇപ്രകാരമാണ്: 2014-ല്‍ 147, 2015-ല്‍ 177, 2016-ല്‍ 208, 2017-ല്‍ 240, 2018-ല്‍ 292, 2019-ല്‍ 328, 2020-ല്‍ 279, 2021- 505, 2022-599, 2023-ലെ ആദ്യ 190 ദിവസം-400.

 

Related Articles