Current Date

Search
Close this search box.
Search
Close this search box.

ബന്ധം ഊഷ്മളമാക്കാന്‍ യു.എ.ഇ-ഖത്തര്‍ ചര്‍ച്ചകള്‍ സജീവം

ദോഹ: മൂന്ന് വര്‍ഷത്തെ ഉപരോധമവസാനിപ്പിച്ചതിനു ശേഷം ബന്ധം ഊഷ്മളമാക്കാന്‍ ലക്ഷ്യമിട്ട് വിവിധ ഘട്ടങ്ങളിലായുള്ള ഖത്തര്‍-യു.എ.ഇ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള കരാര്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനും ക്രിയാത്മക ഇടപെടലുമായി നിരവധി ചര്‍ച്ചകള്‍ നടന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു.

അടുത്തിടെ സൗദി സന്ദര്‍ശിച്ചതിന്റെ ഫലമായും കഴിച്ച ആഴ്ച ഈജിപ്ത് സന്ദര്‍ശിച്ചതിന്റെ ഫലമായുമുള്ള ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടെന്നും
ഇരു രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണത്തെക്കുറിച്ചും ഖത്തര്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അല്‍താനി പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് സൗദിയുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് നാല് അയല്‍രാജ്യങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാന്‍ ധാരണയായത്. 2017 ജൂണിലായിരുന്നു ഉപരോധം ആരംഭിച്ചത്. ഈജിപ്തും സൗദിയും താല്‍പര്യമെടുത്താണ് ഖത്തറുമായുള്ള ബന്ധം സാധാരണനിലയിലാക്കിയത്.

Related Articles